സത്യൻ തെളിച്ച പാതയിലൂടെ 5 പതിറ്റാണ്ട്

ഫോട്ടോ: ജിഷ്‌ണു


കോട്ടയം ചലച്ചിത്ര പിന്നണി സംഗീതത്തിൽ അവസരം തേടി രംഗനാഥ് ആദ്യമെത്തിയത് മദ്രാസിൽ നടൻ സത്യന്റെ അടുത്താണ്. അദ്ദേഹമാണ് രംഗനാഥിനെ ബാബുരാജിന് പരിചയപ്പെടുത്തിയത്. അങ്ങനെ സരസ്വതി എന്ന ചിത്രത്തിൽ എൽ ആർ ഈശ്വരിയുടെ ഗാനത്തിന് ഹാർമോണിയം വായിക്കാൻ അവസരംകിട്ടി. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യചുവട്. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ബുൾ ബുൾ വായിച്ചതും രംഗനാഥാണ്. മലയാള ചലച്ചിത്ര സംഗീത ലോകം മഹാരഥൻമാർ അടക്കിവാണ കാലത്തായിരുന്നു 1973 രംഗനാഥിന് ജീസസ് എന്ന ചിത്രത്തിൽ സംഗീതംചെയ്യാൻ അവസരം കിട്ടുന്നത്. അതിലെ "ഓശാന" എന്ന ഗാനം ജയചന്ദ്രനും പി ലീലയും ചേർന്ന് പാടി. അക്കാലത്തും അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചത് നാടകങ്ങളോടാണ്. നാടകഗാനങ്ങളും ലളിതഗാനങ്ങളുമായി രണ്ടായിരത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി. രംഗനാഥിന്റെ 252 ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും നൃത്ത നാടകങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നൃത്തവും ചെയ്തിരുന്ന രംഗനാഥ് പ്രധാനപ്പെട്ട എല്ലാ വാദ്യോപകരണങ്ങളും വായിച്ചിരുന്നു. 1980കളുടെ തുടക്കത്തിലാണ് അദ്ദേഹം തരംഗിണിയിൽ എത്തുന്നത്. സ്ക്രൂട്ടിനിനൈസിങ് ഓഫീസർ ആയിട്ടായിരുന്നു തുടക്കം. 1982ലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സ്വാമി സംഗീതമാലപിക്കും എന്ന ഗാനം തരംഗിണിയിലൂടെ പുറത്തുവന്നത്. പിന്നീട് 25 കാസറ്റുകൾ തരംഗിണിക്ക് വേണ്ടി ചെയ്തു.   Read on deshabhimani.com

Related News