ആ രേഖകൾ അവിടെയല്ലെന്ന്‌ മനോരമയും;ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിഞ്ഞു



തിരുവനന്തപുരം > സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എൻഐഎയും കസ്റ്റസും ആവശ്യപ്പെട്ട ഒരു രേഖയും ഇല്ലെന്ന്‌ മലയാള മനോരമയും. തീപിടിത്തമുണ്ടായ വിഭാഗത്തിൽ നിർണായക ഫയലുകൾ, പ്രോട്ടോക്കോൾ ഓഫീസ്‌ ഇനി നൽകാനുള്ളത്‌ എന്നീ എന്ന തലക്കെട്ടിലെ വാർത്തകളിലാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്‌. മനോരമ ‌വിഷലിപ്‌തമായ തലക്കെട്ടിലെ വാർത്തയ്‌ക്കുള്ളിൽ പറയുന്ന വസ്‌തുതകൾ ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിക്കുന്നു‌. കസ്റ്റംസും എൻഐഎയും ആവശ്യപ്പെട്ട ഒരു രേഖയും തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിലില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.   ചീഫ്‌ സെക്രട്ടറിക്കെതിരെ മനോരമയുടെ ഐബി ഭീഷണി സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടിത്തമുണ്ടായ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിച്ച ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്തയ്‌ക്കെതിരെ മനോരമ. സെക്രട്ടറിയറ്റ്‌ മാന്വൽ പ്രകാരം സെക്രട്ടറിയറ്റിന്റെ സൂക്ഷിപ്പുകാരൻ ചീഫ്‌ സെക്രട്ടറിയാണ്‌. ആ ഉത്തരവാദിത്തം ഏറ്റെടുത്താണ്‌ സെക്രട്ടറിയറ്റിലേക്ക്‌  മാധ്യമസംഘമടക്കം ഇരച്ചുകയറി തെളിവ്‌ നശിക്കാനിടവരുത്തുന്ന ശ്രമത്തെ അദ്ദേഹം തടഞ്ഞത്‌. ഇതിന്റെ പേരിൽ ചീഫ്‌ സെക്രട്ടറിക്കെതിരെ കേന്ദ്ര ഇന്റലിജൻസ്‌ ബ്യൂറോ റിപ്പോർട്ട്‌ നൽകിയെന്നാണ്‌ മനോരമ തട്ടിവിടുന്നത്‌. കേന്ദ്രം അന്വേഷണം വന്നാൽ പ്രതിരോധത്തിലാകുമെന്ന ‘മുന്നറിയിപ്പു’മുണ്ട്‌. ചൊവ്വാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലത്തേക്ക്‌ അനധികൃതമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിക്കാർ അതിക്രമിച്ച്‌ കയറി. ഒപ്പം മാധ്യമപ്പടയും. സെക്രട്ടറിയറ്റ്‌ സുരക്ഷാമേഖലയാണ്‌. കോവിഡ്‌ കാലമായതിനാൽ അതീവ സുരക്ഷയിലുമാണ്‌‌. പരിശോധിക്കാതെ ആരെയും കടത്തിവിടില്ല. ശരീരോഷ്‌മാവ്‌ അടക്കം പരിശോധിക്കും. ജീവനക്കാരല്ലാത്തവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തുന്നുമുണ്ട്‌. ഷോർട്ട്‌ സർക്യൂട്ടാണെങ്കിലും തീപിടിത്തമുണ്ടായ സ്ഥലത്ത്‌ ഫോറൻസിക്‌ പരിശോധനയടക്കം നടത്തണം.  അതിനു വിഘാതമാകുന്ന നീക്കങ്ങളെ തടയുകയായിരുന്നു‌ അദ്ദേഹം . Read on deshabhimani.com

Related News