വയ്യെങ്കിലും, വരാതിരിക്കാൻ വയ്യ ആമിനയ്‌ക്ക്‌



കോഴിക്കോട് ബാലുശേരി ബസ് സ്റ്റാൻഡ് പരിസരത്ത് വൈകിട്ട്‌ നാലിനുമുന്നേ കാത്തിരിപ്പിലാണ് കൂരാച്ചുണ്ടിലെ ആമിന. കാലിന് വയ്യാത്തതിനാൽ ഇരിക്കാനിത്തിരി പ്രയാസം. അയൽവാസി ആച്ചയുമുണ്ട്‌ അരികിൽ. ഒരേ ഇരിപ്പിൽ കാല്‌ പെരുത്തപ്പോൾ  എണീറ്റു.  ‘‘കാലിന് വയ്യ. നടക്കാൻ പാടാണ്‌. ചെറുതിലേ ഇങ്ങനെയാണ്‌.   ജാഥക്ക്‌ വരാതെ വീട്ടിലിരിക്കാൻ തോന്നിയില്ല. അയലോക്കാർക്കൊപ്പം  ഇങ്ങ്‌ പോന്നു. പെൻഷനും തൊഴിലുറപ്പുമൊക്കെയായാണ്‌ ഉന്തിത്തള്ളി നീക്കുന്നത്‌’’–- ആമിന പറഞ്ഞു.  സ്വീകരണ ചടങ്ങിലെ ആളും ആരവവും കണ്ടതിന്റെ ആവേശമുണ്ട്‌ വാക്കുകളിൽ. കൂരാച്ചുണ്ട്‌ ഓഞ്ഞിലത്താണ്‌ ആമിനയുടെ  വീട്‌. ഒരു മകനുണ്ട്‌. ഭിന്നശേഷിക്കാരിയാണെങ്കിലും തൊഴിലുറപ്പിൽ പറ്റുന്ന തൊഴിലെടുത്താണ്‌ കുടുംബം പോറ്റുന്നത്‌. സർക്കാരിന്റെ പെൻഷനാണ്‌ മറ്റൊരു ആശ്രയം. ‘‘വലിയ ആശ്വാസമാണ്‌ പെൻഷൻ. മരുന്നും മറ്റ്‌ കാര്യങ്ങളും നടക്കുന്നത്‌ അത്‌ കിട്ടിയാണ്‌. അതെല്ലാ മാസവും മുടങ്ങാതെ കിട്ടിയാൽ നന്നായി’’–-  ആമിന പറയുന്നു.   Read on deshabhimani.com

Related News