പൈനാപ്പിൾ ഉൽപ്പന്നങ്ങൾക്ക്‌ 
ഒറ്റദിവസംകൊണ്ട്‌ അനുമതി

മാരിയോ മൊയ്‌ദിനോ


കൊച്ചി വ്യവസായം തുടങ്ങാൻ അപേക്ഷ നൽകി പിറ്റേദിവസം അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ ഫോർട്ട്‌ കൊച്ചി സ്വദേശി മാരിയോ മൊയ്‌ദിനോ സംരംഭകസംഗമത്തിന്‌ എത്തിയത്‌. ഒരു ജില്ലയ്‌ക്ക്‌ ഒരു ഉൽപ്പന്നം എന്ന സംസ്ഥാന സർക്കാർ പദ്ധതി അറിഞ്ഞ്‌ സംരംഭകനാകാനിറങ്ങിയ മാരിയോ ഡിസംബർ അഞ്ചിന്‌ എറണാകുളം ജില്ലാ വ്യവസായകേന്ദ്രത്തിൽ അപേക്ഷ നൽകി; ആറിന്‌ അനുമതിയും ലഭിച്ചു. ബെർക്കിച്ചി എന്ന ബ്രാൻഡ്‌ നാമത്തിൽ പൈനാപ്പിളിൽനിന്ന്‌ സ്‌ക്വാഷും ജാമും അച്ചാറുകളും തയ്യാറാക്കാനുള്ള കമ്പനിയാണ്‌ തുടങ്ങുന്നത്‌. മൂവാറ്റുപുഴ ഇഇസി മാർക്കറ്റിൽ കെട്ടിടവും അനുവദിച്ചതോടെ മെഷിനറിക്ക്‌ ഓർഡറും നൽകി. മെഷിനറി വാങ്ങാൻ ബാങ്ക്‌ വായ്‌പ ഉടൻ ലഭ്യമാകുന്നതോടെ കമ്പനി പ്രവർത്തനം തുടങ്ങും. 64.9 ലക്ഷം രൂപ മുതൽമുടക്കിൽ 12 പേർക്ക്‌ തൊഴിൽ നൽകാവുന്ന സംരംഭമാണ്‌ ആരംഭിക്കുന്നത്‌. ബംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായ മാരിയോ ഇപ്പോൾ കാക്കനാട്ട്‌ ഫ്ലാറ്റിലാണ്‌ താമസം. ജോലിക്കൊപ്പംതന്നെ സംരംഭവും കൊണ്ടുപോകാനാണ്‌ ഈ യുവാവ്‌ ശ്രമിക്കുന്നത്‌.   Read on deshabhimani.com

Related News