മൊഞ്ചേറും ഇഞ്ചിക്കാഴ്‌ചകൾ ; വ്യത്യസ്‌തകളുമായൊരു ഇഞ്ചിത്തോട്ടം



കോഴിക്കോട്‌ വീടിനുള്ളിൽ അലങ്കരിച്ചുവയ്‌ക്കാവുന്ന  ചുവന്ന പൂവുള്ള കുർകുമ അലിസ്‌മാറ്റിഫോല്യ,   മരുന്ന്‌ ഗുണമുള്ള കരിഇഞ്ചി...  ഇതാ നിറങ്ങളിലും വലിപ്പത്തിലും പൂക്കളിലും  വ്യത്യസ്‌തകളുമായൊരു ഇഞ്ചിത്തോട്ടം. ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലാണ്‌  200 ഓളം  ഇഞ്ചിവർഗത്തിൽപ്പെട്ട ചെടികളുള്ള ‘ജിഞ്ചർ ഗാർഡൻ’ഒരുക്കിയത്‌. വേറിട്ട പൂക്കളും ഗുണങ്ങളുമുള്ള  ഇഞ്ചിയും മഞ്ഞളുമാണ്‌ തോട്ടത്തിലുള്ളത്‌. ഇഞ്ചി തൈകൾ മാത്രം 100 ഇനങ്ങളുണ്ട്‌.  മഞ്ഞളും കൂവ്വയും  ഉൾപ്പെടെ 200 അപൂർവ  തൈകളുടെ ശേഖരവും ഇവിടെയുണ്ട്‌. ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചറൽ റിസർച്ചിന്റെയും ബയോ ടെക്‌നോളജി വിഭാഗത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ്‌ തോട്ടം‌ തയ്യാറാക്കിയത്‌. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌  കണ്ടെത്തിയ   ഇഞ്ചി തൈകൾക്ക്‌ പുറമെ കർഷകർ കണ്ടെത്തിയ ഇനങ്ങളും തോട്ടത്തിലുണ്ട്‌. കോവിഡ്‌ സാഹചര്യം മാറിയാൽ  പൊതുജനങ്ങൾക്ക്‌   തോട്ടം സന്ദർശിക്കാം. ഓരോ തൈ ഇനങ്ങളുടെയും വിശദ വിവരം അറിയാൻ ക്യുആർ കോഡ്‌ വച്ച്‌  ഡിജിറ്റൽ വിവരങ്ങൾ കൈമാറാനും നടപടിയെടുക്കുന്നുണ്ട്‌.   Read on deshabhimani.com

Related News