ഓർമ വേണം, ആ ദുരന്തകാലം ; സുനാമി കാലത്തെ മറ്റൊരു മാതൃക‌



കരുനാഗപ്പള്ളി നാട്‌ കോവിഡ്‌ മഹാമാരിയുടെ പിടിയിലമരുമ്പോൾ കുത്തിത്തിരുപ്പാണോ അതിജീവനത്തിന്‌ വഴി തേടുകയാണോ വേണ്ടതെന്ന പാഠം ഓർമിപ്പിച്ച്‌ സുനാമി ദുരന്ത കാലത്തെ മറ്റൊരു മാതൃക‌. കേരളതീരത്ത്‌ സുനാമി നാശം വിതച്ചനാളുകളിൽ‌ പ്രതിപക്ഷത്തായിരുന്നു ഇടതുപക്ഷം. ഐസ്‌ക്രീം കേസ്‌ കത്തിനിൽക്കുന്ന സമയത്തും സമരം മാറ്റിവെച്ച്‌  ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഭവനനിർമാണ പദ്ധതി ഉൾപ്പെടെയുള്ളവ ഏറ്റെടുത്താണ്‌ സിപിഐ എം അന്ന്‌ മാതൃകയായത്‌. വീട്‌ നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ‌ 101 വീടുകൾ നിർമിച്ചുനൽകാനുള്ള സന്നദ്ധത പാർട്ടി  ഉമ്മൻചാണ്ടി സർക്കാരിനെ അറിയിച്ചു. സർക്കാർ കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക്‌ വീട്‌ നിർമിച്ചുനൽകാമെന്നും  സിപിഐ എം അറിയിച്ചു. ദുരന്തകാലത്ത്‌ ഒറ്റക്കെട്ടായാണ്‌ പ്രവർത്തിക്കേണ്ടതെന്ന്‌ മനസ്സിലാക്കിയാണ്‌ സ്വന്തം നിലയ്‌ക്ക്‌ ഗുണഭോക്താക്കളെ കണ്ടെത്താതിരുന്നത്‌. സർക്കാർ നിശ്ചയിച്ചുനൽകിയ ഭൂമിയിൽ സമയബന്ധിതമായി വീട്‌ നിർമിച്ചുനൽകി. ആർക്കിടെക്ട്‌ ശങ്കറാണ്‌ വീടുകൾ രൂപകൽപ്പന ചെയ്തത്‌. ആലപ്പാട്ടും ആലപ്പുഴയിലെ ആറാട്ടുപുഴയിലുമായി‌ 101 വീട്‌ പൂർത്തിയാക്കി‌. ഗുണഭോക്താക്കൾക്ക്‌ താക്കോൽ നേരിട്ട്‌ നൽകാതെ അതും സർക്കാരിനെ ഏൽപ്പിച്ചു. അന്ന് ക്ലാപ്പന-പാട്ടത്തിൽക്കടവിൽ നടന്ന മഹാസമ്മേളനത്തിൽ എത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഉമ്മൻചാണ്ടി എത്തിയില്ല.  സർക്കാർ പ്രതിനിധിയായി ഫിഷറീസ് മന്ത്രി ഡൊമനിക് പ്രസന്റേഷനെയാണ്‌ നിയോഗിച്ചത്‌. . പാട്ടത്തിക്കടവിലെ ചടങ്ങിൽ വച്ച് സിപിഐ എം ജന:സെക്രട്ടറി പ്രകാശ് കാരാട്ടും, വി എസ് അച്യുതാനന്ദനും ചേർന്ന് മന്ത്രിയെ  താക്കോലുകൾ ഏൽപ്പിച്ചു. അദ്ദേഹമാണ് അത് ഏറ്റുവാങ്ങി ഗുണഭോക്താക്കൾക്ക് നൽകിയത്.  സുനാമി ദുരന്തത്തിന് 15 വർഷം പിന്നിടുമ്പോൾ അന്ന് വിവിധ സന്നദ്ധ സംഘടകൾ വച്ചു നൽകിയ വീടുകൾ പലതും തകർച്ച നേരിടുകയാണ്‌. എന്നാൽ സി പി ഐ എമ്മിന്റെ ഹൗസിംഗ് കോളനികൾ ഇന്നും മാതൃകയായി നില നിൽക്കുന്നന്നു.  സുനാമിയിൽ ലോകമെമ്പാടുമുള്ള പുനർനിർമ്മാണ നിർമ്മിതികളിൽ യുഎൻഡിപി അംഗീകാരവും സിപിഐ എം ഭവന പദ്ധതിക്ക് ലഭിച്ചു. Read on deshabhimani.com

Related News