മഹാമാരിയുടെ വഴികൾ



ന്യൂഡല്‍​ഹി ജനുവരി 30ന്‌ തൃശൂരിലാണ്‌ രാജ്യത്തെ ആദ്യ കോവിഡ്‌–-19 കേസ്‌ റിപ്പോർട്ട്‌ ചെയ്തത്‌. നാലുദിവസത്തിനകം ആലപ്പുഴയിലും കാസർകോട്ടും രോഗം സ്ഥിരീകരിച്ചു. ഒരുമാസത്തോളം പുതിയ കേസില്ല.   മാർച്ച്‌ രണ്ടിന്‌ ഡൽഹിയിലും ഹൈദരബാദിലും രോ​ഗം റിപ്പോര്‍ട്ട് ചെയ്തു.   ആദ്യ പോസിറ്റീവ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ 41 ദിവസം പിന്നിട്ടപ്പോൾ രാജ്യത്ത് രോ​ഗികള്‍ 50 കടന്നു.   മാർച്ച്‌ 12ന്‌ കർണാടകത്തിൽ രാജ്യത്തെ ആദ്യ കോവിഡ്‌ മരണം സംഭവിച്ചു. സൗദിഅറേബ്യയിൽനിന്ന്‌ മടങ്ങിയെത്തിയ എഴുപത്താറുകാരൻ   മാർച്ച്‌ 15ന്‌ 100, 28ന്‌ 1000, ഏപ്രിൽ 7ന്‌ 5000 എന്നിങ്ങനെ രോ​ഗികള്‍ കുതിച്ചു. ഏപ്രിലോടെ മഹാരാഷ്ട്രയില്‍ രോ​ഗവ്യാപനം അതിതീവ്രമായി.   ഡൽഹി  തബ്‌ലീഗ്‌ മർക്കസിൽ നടന്ന മതകൂട്ടായ്‌മയില്‍ പങ്കെടുത്തവരില്‍നിന്ന്‌ വിവിധ മേഖലയില്‍ രോ​ഗം എത്തി. ഏപ്രിൽ ആറ്‌ വരെയുള്ള കണക്കുപ്രകാരം തബ്‌ലീഗ്‌ ജമാഅത്തുമായി ബന്ധപ്പെട്ട 1,445 രോ​ഗികള്‍ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.   പ്രതിരോധവഴി  ചൈനയിൽ നിന്നുള്ള യാത്രക്കാർക്കുള്ള കർശന മാർഗനിർദേശങ്ങളാണ്‌ കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായ ആദ്യനടപടി. തുടർന്ന്‌, രാജ്യത്തെ 21 വിമാനത്താവളത്തിൽ ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ ഉത്തരവിറക്കി. ഫെബ്രുവരി അഞ്ചിന്‌ ചൈനയിലേക്കുള്ള യാത്രകൾക്ക്‌ പൂർണവിലക്കേർപ്പെടുത്തി. മാർച്ച്‌ രണ്ടിന്‌ കൊറിയ, ഇറാൻ, ജപ്പാൻ, ഇറ്റലി യാത്രകളും വിലക്കി. മാർച്ച്‌ ആറിന്‌ വിദേശത്തേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചു. മാർച്ച്‌ 22ന്‌ ജനത കർഫ്യൂവിന്‌ പിന്നാലെ 24 മുതൽ രാജ്യവ്യാപക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പരിശോധന കോവിഡ്‌ പ്രതിരോധം ശക്തിപ്പെടുത്താൻ പരിശോധനകൾ വ്യാപകമാക്കുക മാത്രമാണ്‌ പോംവഴിയെന്ന്‌ ആരോഗ്യവിദഗ്‌ധർ പലവട്ടം ഉപദേശം നൽകിയിട്ടും ഇതിനുള്ള നീക്കം രാജ്യത്ത്‌ സജീവമല്ല. 138 കോടി ജനസംഖ്യയുള്ള രാജ്യത്ത് 10,000 പേരിൽ 0.04 ശതമാനം പേരെ മാത്രമാണ്‌ ഇതുവരെ പരിശോധിച്ചത്.   Read on deshabhimani.com

Related News