ഇത്‌ നാടകമല്ല, 
ജീവിതമാണ്

കോഴിക്കോട്‌ മേമുണ്ട സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ബൗണ്ടറി നാടകം കണ്ട കാണികളുടെ ആവേശം


കോഴിക്കോട് വിവാദങ്ങൾക്കൊടുവിൽ ബൗണ്ടറി നാടകം അതിർത്തി ഭേദിച്ച്‌ അരങ്ങിലെത്തി. സദസ്സാകെ ആർത്തുവിളിച്ചു. കോഴിക്കോട് മേമുണ്ട സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ബൗണ്ടറി നാടകം വൻ പൊലീസ് സന്നാഹത്തോടെയാണ് അരങ്ങിലെത്തിച്ചത്. വാഴക്കൂട്ട് മൈതാനത്ത് ക്രിക്കറ്റ് കളിച്ചുനടന്ന ഫാത്തിമ സുൽത്താനയാണ് ഇന്നത്തെ പെൺ ഓഫ് ദ മാച്ച്. എന്നാൽ, പാകിസ്ഥാൻ ടീം ക്രിക്കറ്റിൽ വിജയിക്കുമ്പോൾ വിസിലടിക്കുന്നതോടെയാണ് വിവാദങ്ങൾക്ക്‌ തുടക്കമാകുന്നത്. യഥാർഥത്തിൽ ഈ വേലികളും യുദ്ധങ്ങളും ആർക്കുവേണ്ടിയാണ്. കളിയിൽ ജാതിയില്ല, മതമില്ല. വിശ്വമാനവികതയുടെ പന്ത് അതിർത്തികൾ ഭേദിക്കട്ടെയെന്നും നാടകം പറയുന്നു. റഫീഖ് മംഗലശേരിയാണ് നാടകരചനയും സംവിധാനവും. 2018ൽ റഫീഖ് രചിച്ച് സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകവും ഏറെ വിവാദമായിരുന്നു. Read on deshabhimani.com

Related News