ആദിത്യനും ദിവ്യയും പിന്നെ കലയും

ആദിത്യൻ 
അച്ഛനും അമ്മയ്‌ക്കുമൊപ്പം / കേരളനടനം കാണാനെത്തിയ 
ദിവ്യ കുട്ടികളുമായി സംസാരിക്കുന്നു


കോഴിക്കോട്‌ ഒന്നാം വേദിയായ അതിരാണിപ്പാടത്ത്‌ അച്ഛന്റെ തോളേറി ആദിത്യൻ സുനിൽ ആൾപ്പൂരത്തിൽ അലിഞ്ഞു. ആ കാഴ്‌ച നൽകിയ  ഊർജം കലോത്സവത്തിന്റെ ആകെത്തുകയാക്കാം. ചക്രകസേരയിലെത്തി ഹിന്ദി പ്രസംഗത്തിൽ എഗ്രേഡ് നേടിയ ശേഷമായിരുന്നു ഒന്നാംവേദിയിലേക്കുള്ള വരവ്‌. മീഡിയാറൂമിലെ കസേരയിലിരുന്ന് അവന്റെ കാഴ്ചകൾ മതിവരുന്നില്ലെന്ന് കണ്ടപ്പോൾ സുനിൽ സദസ്സിലേക്ക്‌ എടുത്തുകൊണ്ടുവന്നു.  കണ്ണൂർ നടുവിൽ പുലിക്കുരുമ്പ സെന്റ്ജോസഫ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ സുനിൽ.  ജന്മനാ അരയ്ക്ക് സ്വാധീനമില്ല. സ്‌കൂളിൽ കഥ, കവിത, പ്രസംഗം, മിമിക്രി മത്സങ്ങളിൽ സമ്മാനം വാരിക്കൂട്ടി. എല്ലാ വേദികളിലും എത്താൻ പ്രയാസമായപ്പോൾ  ഹിന്ദി പ്രസംഗത്തിൽ മാത്രമായി മത്സരം. വീഡിയോ കണ്ടാണ് ഹിന്ദിയും തമിഴും പഠിച്ചത്‌. സുനിൽ ജോർജ് ആദിത്യന്റെ സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ്. അമ്മ സോജി ജോസഫ് ആലക്കോട് സെന്റ്‌ മേരീസ് സ്കൂൾ അധ്യാപിക.     Read on deshabhimani.com

Related News