ഇളവിനൊപ്പം ഇരട്ടിയായി മരണം



ന്യൂഡൽഹി രാജ്യത്ത് മദ്യശാല തുറക്കുന്നതടക്കമുള്ള ഇളവുനല്‍കിയ ആദ്യദിനമായ തിങ്കളാഴ്ച കോവിഡ് ബാധിതരുടെ എണ്ണവും മരണവും ഏറ്റവും ഉയർന്ന നിരക്കിൽ. തിങ്കളാഴ്ച 195 പേര്‍ മരിച്ചു, പുതുതായി 3900 രോ​ഗികള്‍. ഞായറാഴ്ച 2573 പേര്‍ക്കായിരുന്നു രോ​ഗം സ്ഥിരീകരിച്ചത്. മരണം 83ഉം. രോ​ഗികളുടെ എണ്ണം 40 ശതമാനംകൂടിയപ്പോള്‍ മരണം ഇരട്ടിയായി. 24 മണിക്കൂറില്‍ 1020 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 12,727 പേർ രോഗമുക്തരായി. 27.41 ശതമാനമാണ് രോഗമുക്തിനിരക്ക്. ● ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ്‌ റഫറൽ ആശുപത്രിയിലെ ഓങ്കോളജി വാർഡിൽ സൈനികരും വിമുക്തഭടരും ഉൾപ്പെടെ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ● -ഡൽഹി തിഗ്രി ക്യാമ്പിലെ 45 ഐടിബിപി ജവാന്മാർക്ക് കോവിഡ്. ●- രാജ്യത്തൊട്ടാകെ 67 ബിഎസ്എഫ് ജവാന്മാർക്ക് കോവിഡ്. 41 പേർ ഡൽഹിയിലും 13 പേർ ത്രിപുരയിലും. ●- കോവിഡ് പരിശോധനകൾ 12 ലക്ഷം കടന്നു. പരിശോധനയിൽ ബംഗാൾ, ബിഹാർ, യുപി, മധ്യപ്രദേശ് ഏറ്റവും പിന്നിൽ. ● രാജ്യത്തെ രോ​ഗികളില്‍ 58 ശതമാനം മുംബൈ, ഡൽഹി അടക്കമുള്ള പത്തു നഗരങ്ങളിൽ. ഇവിടങ്ങളിൽ മുപ്പതിനായിരത്തോളം രോ​ഗികള്‍ ●ബിഎസ്‌എഫിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 67 ആയി. ഇതിൽ 41 പേരും ഡൽഹിയിൽനിന്നാണ്‌. ത്രിപുരയിൽ ബിഎസ്‌എഫ്‌ ക്യാമ്പിൽ 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ 24 പേരാണ്‌ രോഗബാധിതർ. ●കൊൽക്കത്തയിൽ ബംഗാൾ സന്ദർശിച്ച കേന്ദ്രസംഘത്തിന്റെ ഡ്രൈവറായിരുന്നയാൾക്കും രോഗം ബാധിച്ചു. Read on deshabhimani.com

Related News