ഇത്‌ അമ്മ നൽകിയ പാട്ട്‌ ; ഇടുക്കിക്കാരി ജിസ്‌ മരിയ ജോർജ്



കൊച്ചി ഇടുക്കിക്കാരി ജിസ്‌ മരിയ ജോർജ് ലളിതഗാന മത്സരവേദിയിലെത്തിയത് അമ്മ ലിൻസി തെരഞ്ഞെടുത്ത പാട്ടുമായി. ‘രാധികേ ഘനശ്യാമവർണന്റെ’ എന്ന ഗാനമാണ് ജിസ്‌ മരിയ ആലപിച്ചത്. കൂലിപ്പണിക്കാരനായ അച്ഛൻ ജോർജും അമ്മ ലിൻസിയും സഹോദരങ്ങളായ ആൽബിൻ, ബിപിൻ എന്നിവരും ഉൾപ്പെട്ടതാണ് കുടുംബം. അമ്മയും രണ്ട് സഹോദരങ്ങളും പാടും. ശാസ്ത്രീയമായി പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തതിനാലാണ് അമ്മയെക്കൊണ്ട്‌ പാട്ട് തെരഞ്ഞെടുപ്പിച്ചതെന്ന്‌ ജിസ്‌ മരിയ പറഞ്ഞു. തൊടുപുഴ ഉടുമ്പന്നൂർ പറപ്പിള്ളിൽവീട്ടിൽ ജിസ് പത്തനംതിട്ട എസ്‌സിഎഎസ് കോളേജ്‌ ഒന്നാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥിനിയാണ്‌. മുമ്പ്‌ ജില്ലാ കലോത്സവങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News