റമീസിന്റെ പൊന്നിടപാട്‌ ലീഗിന്റെ തണലിൽ



കരിപ്പൂർ സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ റമീസിന്‌ നിരവധി കേസുകളിൽ രക്ഷപ്പെടാൻ വഴിയൊരുക്കിയത്‌ ‌മുസ്ലിംലീഗ്‌ നേതാക്കളുമായുള്ള ബന്ധം‌. കൊഫെപോസ ഉൾപ്പെടെ വകുപ്പുകൾ ഉൾപ്പെടുത്തേണ്ടതിൽപ്പോലും നടപടിയുണ്ടായില്ല. 2015 മാർച്ച് 20ന് കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അഞ്ചുകോടി രൂപയുടെ സ്വർണം പിടികൂടിയതിലാണ്‌ കോഫെപോസ ചുമത്താത്തത്‌.  പ്രധാനപ്പെട്ട കേസുകളെല്ലാം അട്ടിമറിച്ചത്‌ കേന്ദ്രത്തിലും സംസ്ഥാനത്തിലും ലീഗിന്‌ ഭരണസ്വാധീനമുള്ള ഘട്ടത്തിലാണെന്നതും ശ്രദ്ധേയം. കരിപ്പൂരാaണ്‌ റമീസിന്റെ സ്വർണക്കടത്തിന്റെ പ്രധാനകേന്ദ്രം. മലപ്പുറം, കൊല്ലം, ഹരിപ്പാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്‌ എന്നിവിടങ്ങളിൽ സ്വർണ ഇടപാടുണ്ട്‌. 2013ൽ എയർഇന്ത്യ എക്‌സ്‌പ്രസ്‌ എയർ ഹോസ്റ്റസായ ഫിറമോസ, സുഹൃത്ത്‌ റാഹില എന്നിവർ കരിപ്പൂരിൽ സ്വർണക്കടത്തിന്‌ പിടിയിലായി. അതിന്റെ അന്വേഷണം ഉന്നതരിലേക്ക്‌ എത്താതിരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ വലിയ ഗൂഢാലോചനയുണ്ടായി. അന്വേഷണം കണ്ണൂർ സ്വദേശി നബീൽ, കോഴിക്കോട് സ്വദേശികളായ ഷഹബാസ്, ജസീൽ എന്നിവരിലൊതുങ്ങി. സിബിഐ കൊച്ചി യൂണിറ്റ്‌ അന്വേഷിച്ചെങ്കിലും ആവശ്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസിൽ പുരോഗതിയുണ്ടായില്ല. റമീസ്‌ അറസ്റ്റിലായതോടെ ഇയാളുമായി ബന്ധമുള്ള പലരും ഒളിവിലാണ്‌. കൂട്ടത്തിൽ യുഡിഎഫിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾവരെയുള്ളതായാണ്‌ വിവരം. Read on deshabhimani.com

Related News