‘ഈ ലോകം ഒന്നുമല്ല, നീയില്ലാതെ’



അപ്പു. അവളെ അങ്ങനെ വിളിക്കാം. ഒഴിവ്‌ കിട്ടുമ്പോൾ ആ മൂന്നര വയസ്സുകാരിയെയുംകൊണ്ട്‌ കുടുംബം പുതിയ പുതിയ സ്ഥലം കാണിക്കാനിറങ്ങും. പഴയത്‌ മറക്കാൻ.  കസിൻ ബ്ലൂവെയ്‌ൽ ഗെയിം കളിക്കുന്നത്‌ അവൾ കണ്ടിട്ടുണ്ട്‌.  നല്ല മാനസികബലം കാണിച്ചിരുന്ന അവൻ ഒരു വൈകുന്നേരം ആത്മഹത്യചെയ്‌തു. ഇത്‌ നേരി-ൽ കണ്ട കുട്ടി അവസാനരംഗങ്ങൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും കാഴ്‌ചക്കാർക്ക്‌ മുന്നിൽ  അവതരിപ്പിച്ചു. മകൻ നഷ്ടപ്പെട്ടത്‌ പൊരുത്തപ്പെടാനാകാതെ അച്ഛനുമമ്മയും  ഏതാനും മാസങ്ങൾക്കകം മരണത്തിലേക്ക്‌ സഞ്ചരിച്ചു. പൊലീസ് റിപ്പോർട്ട് അനുസരിച്ച്  2020 ൽ 18ൽ താഴെയുള്ള 325 കുട്ടികളാണ്‌ സംസ്ഥാനത്ത്‌ ആത്മഹത്യ ചെയ്‌തത്‌. കൂടുതൽ  തിരുവനന്തപുരം ജില്ലയിലാണ്‌. തൊട്ടുപിന്നിൽ മലപ്പുറം‍. 2021 ൽ നവംബർ 31 വരെ 308 പേരും ജീവനൊടുക്കി.  കൂടുതലും തൂങ്ങിമരണം സംസ്ഥാന സർക്കാരിന് വിദഗ്ധസമിതി 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച്‌ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതൽ  ജൂലൈ 31 വരെയുള്ള ആത്മഹത്യകളാണ് പഠിച്ചത്. ഇക്കാലയളവിൽ 158 മരണം  റിപ്പോർട്ട്‌ ചെയ്‌തു.  57 ശതമാനവും പെൺകുട്ടികളായിരുന്നു.  108 പേർ 15–-18 ഇടയിലുള്ളവർ. 09–-14 പ്രായത്തിലുള്ള 49 പേരായിരുന്നു. 134 പേർ തെരഞ്ഞെടുത്തത്‌ തൂങ്ങി മരണം.  ആത്മഹത്യയ്‌ക്ക്‌  77 ശതമാനം പേരും തെരഞ്ഞെടുത്തത്‌ പകലാണ്‌. 74.1 ശതമാനം കുട്ടികളും രക്ഷിതാക്കൾക്ക്‌ ഒപ്പമായിരുന്നു താമസം.  50 പേർ മികച്ച പഠനനിലവാരവും ഐക്യുവും ഉള്ളവരായിരുന്നു. മാനസികാരോഗ്യപ്രശ്‌നങ്ങളിൽ  24 പേരും മൊബൈൽ/ ഇന്റർനെറ്റിന്  അടിപ്പെട്ട്‌  12 പേരും മരിച്ചു. 41 പേരുടെ മരണകാരണം അറിയില്ല.  അരുതേ ആത്മഹത്യ ഗോപിനാഥ് മുതുകാട് ,(സെലിബ്രിറ്റി അഡ്വക്കറ്റ്, യൂനിസെഫ്)
 ഞാൻ  ആത്മഹത്യാ ശ്രമം നടത്തിയ ആളാണ്. ഇരുപതാം വയസ്സിൽ. എന്റെ സ്വപ്‌നത്തിന്റെ ഭാഗമായി ട്രൂപ്പിന്‌ വേണ്ടി പഴയ ബസ്‌ മേടിച്ചു.  കടം കയറി. എവിടെ നിന്നും സഹായം ലഭിച്ചില്ല. വണ്ടി പിടിച്ചുകൊണ്ടുപോകുമെന്ന്  വന്നപ്പോഴാണ്‌ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. കൂട്ടുകാരൻ രാജനാണ്‌ രക്ഷപ്പെടുത്തിയത്‌. അതുകൊണ്ടാണ്‌  ഇന്ന് ജീവിച്ചിരിക്കുന്നത്. ആത്മഹത്യ ഒന്നിനും  പ്രതിവിധിയല്ല. ഇത്‌ രക്ഷിതാക്കൾ കുട്ടികളെ  പറഞ്ഞ്‌ മനസ്സിലാക്കണം. കുട്ടികളുടെ ലൈഫ് സ്കിൽ വർധിപ്പിക്കാനുള്ള പ്രവർത്തനം വനിതാ - ശിശു വികസന വകുപ്പിന്റെ കീഴിലുള്ള  ഒആർസി (ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) ചെയ്ത് വരുന്നുണ്ട്. സാമൂഹ്യവും മാനസികവും വൈകാരികവുമായ വെല്ലുവിളികളെ നേരിടാൻ അവരെ മെന്റർമാരും സൈക്കോളജിസ്റ്റുകളും പ്രാപ്തരാക്കും.- 348 സ്കൂളിലാണ് ഒആർസി പദ്ധതിയുള്ളത്. ആര്യ ആർ ചന്ദ്രൻ, സംസ്ഥാന കോ– ഓർഡിനേറ്റർ, ഒആർസി നീണ്ട അടച്ചുപൂട്ടലിനുശേഷം  കുട്ടികൾ സ്കൂളിലേക്ക് സന്തോഷത്തോടെയാണ്‌ എത്തിയത്‌. എന്നാൽ, പഠന പ്രവർത്തനങ്ങളിൽ മുഴുകാൻ അവർക്ക് വേണ്ടത്ര കഴിയുന്നില്ല. ശ്രദ്ധിച്ചിരിക്കാനുള്ള കഴിവ്  കുറഞ്ഞു. പി കെ സിജി (അധ്യാപിക, ജിഎച്ച്എസ്എസ് ഇരുമ്പുഴി, മലപ്പുറം) സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, കംപ്യൂട്ടർ എന്നിവയൊക്കെ  കുട്ടികൾ വിനോ ദത്തിനായി  ഉപയോഗിച്ചവയാണ്. കോവിഡ് കാലത്താണ്‌ പഠിത്തം അതിലേക്ക് മാറിയത്. ഇവയ്ക്ക് നല്ല വശവുമുണ്ട് ചീത്ത വശവുമുണ്ട്. നല്ലതുനോക്കി പഠിത്തത്തിലും ജീവിതത്തിലും മുന്നേറാൻ  കഴിയണം. എസ് ഉമ (ആറാം ക്ലാസ് , കോട്ടൺ ഹിൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ , തിരുവനന്തപുരം)   (അവസാനിക്കുന്നില്ല)       Read on deshabhimani.com

Related News