ചിത്രജാലകം



നൊമ്പരക്കൂട് ജൂൺ 2ന്  ജോഷി മാത്യു സംവിധാനംചെയ്ത നൊമ്പരക്കൂട് ജൂൺ രണ്ടിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിവിലിയൻ പ്രൊഡക്‌ഷൻസ് ആൻഡ്‌ നവയുഗ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ സോമു മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക പുതുമുഖം ഹർഷിദ. ആർട്ടിസ്റ്റ് സുജാതൻ, ഹരിലാൽ, ബിനോയ് വേളൂർ, സഞ്ജു ജോഷിമാത്യു, ജോസ് കല്ലറക്കൽ, സഞ്ജു നെടുംകുന്നേൽ, മഹേശ്വർ, ഡോ. അനീസ് മുസ്തഫ, സാജൻ, സുരേന്ദ്രൻ കുറവിലങ്ങാട്, അനീഷ അനീഷ്, ദേവനന്ദിനി കൃഷ്ണ, ഡോ. സ്മിത പിഷാരടി, ജിൻസി ചിന്നപ്പൻ, ജയശ്രീ ഉപേന്ദ്രനാഥ്, ബിൻസി ജോബ്, ദേവിക ലാലു, ലൈല ഒറവക്കൽ, മഞ്ജു, ബേബി ഭദ്രപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു. രചന: ജോഷി മാത്യു, കാമറ: ജോബിൻ, സംഗീതം: ജയ്. ഗാനം: സ്മിത പിഷാരടി.    നീരജ ജൂൺ 2-ന് ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ‘നീരജ' ജൂൺ രണ്ടിന് പ്രദർശനത്തിന്‌ എത്തുന്നു. ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സൂരജ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍.  സംഗീതം:- സച്ചിന്‍ ശങ്കര്‍ മന്നത്ത്.   ക്രൈം ത്രില്ലറുമായി വിദ്യ മുകുന്ദൻ മലയാള സിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധായിക അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ സിനിമയാണ് "ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്’. വിദ്യ മുകുന്ദൻ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ രാജീവൻ വെള്ളൂർ, രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂൺ രണ്ടിന്‌ പ്രദർശനത്തിന്‌ എത്തും. നിലാ ക്രിയേറ്റീവ് മീഡിയയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ ജോയി തമലം, അനിൽ തളിക്കുളം എന്നിവരുടെ  വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ് എന്നിവർ സംഗീതം. ഗായകർ രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ്. എഴുത്തുകാരികൂടിയായ വിദ്യ മുകുന്ദൻ 2020-ൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽനിന്ന്‌ "മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം’എന്ന വിഷയത്തിൽ ഫെലോഷിപ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ ഫണ്ടമെന്റൽസ് ഇൻ ഫിലിം ഡയറക്‌ഷനിൽ സർട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കിട്ടുണ്ട്. "നിറം മറന്ന് ശലഭം’, "സമ്മോഹനം’ എന്നീ മ്യൂസിക് ആൽബങ്ങൾ, ഷോർട്ട് ഫിലിമായ "Reassure’ എന്നിവയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. "ഞാനറിയാതെ’ എന്നപേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി സർക്കാർ സ്കൂളുകൾക്ക് ജൻഡർ ന്യൂട്രൽ യൂണിഫോം ഡിസൈൻ ചെയ്തു. പരസ്യ ചിത്രങ്ങൾക്കും ടിവി പ്രോഗ്രാമുകൾക്കും കോസ്റ്റ്യൂം ചെയ്തതു കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റൈലിസ്റ്റായും  പ്രവർത്തിച്ചു. വിത്തിന്‍ സെക്കൻഡ്‌സ്‌ ജൂൺ 2-ന് ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനംചെയ്യുന്ന ‘വിത്തിന്‍ സെക്കൻഡ്‌സ്‌' ജൂൺ രണ്ടിന് പ്രദർശനത്തിന്‌ എത്തും. സുധീര്‍ കരമന, സിദ്ദിഖ്, അലന്‍സിയാര്‍, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്‌, സാന്റിനോ മോഹന്‍, ജെ പി മണക്കാട്, നാരായണൻകുട്ടി, ഡോ. സംഗീത് ധർമരാജൻ, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ്  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനില്‍ പനച്ചൂരാൻ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം. ഡോ. സംഗീത് ധര്‍മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ തിരക്കഥ സംഭാഷണം. ഛായാഗ്രഹണം: രജീഷ് രാമൻ. Read on deshabhimani.com

Related News