പി എ... വയനാട്‌ കണ്ട പ്രക്ഷോഭകാരി

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പി എ മുഹമ്മദ്‌ ( ഫയൽ ചിത്രം )


  കൽപ്പറ്റ> കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ വേരോട്ടമില്ലാത്ത കുടിയേറ്റ മണ്ണിൽ പാർടി ആശയങ്ങൾക്ക് അടിത്തറ പാകാൻ പി എയുടെ നേതൃപാടവം തുണയായി.  ഏറ്റവും ദുഷ്‌കരമായ കാലയളവിലാണ്‌  2007വരെ പാർടിയെ   ചങ്കുറപ്പോടെ പി എ മുഹമ്മദ്‌ നയിച്ചത്‌.  സിഐടിയു ജില്ലാ പ്രസിഡന്റായി തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്കും നേതൃത്വം നൽകി. എച്ച്‌എംഎൽ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ 1961ൽ മൂന്ന്‌ മാസം ജയിൽ ശിക്ഷ  അനുഭവിച്ചു.   അടിയന്തരവസ്ഥകാലത്ത്‌ പ്രകടനം നടത്തിയതിന്റെ പേരിൽ കോഴിക്കോട്‌ സബ്‌ ജയിലിൽ മൂന്ന്‌ മാസം  തടവിൽ കിടന്നു.  2003ൽ പി എ നേതൃത്വം നൽകിയ കർഷകസമരമാണ്‌ ജില്ല കണ്ട ആദ്യത്തെ ഏറ്റവും വലിയ പ്രക്ഷോഭം. നാടിന്റെ നട്ടെല്ലായ കർഷകർക്കായി വയനാട്‌ ഹർത്താൽ നടത്തി.  1963ൽ മേപ്പാടി പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു .1979 മുതൽ 1984 വരെ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റായി പാർലമെന്ററി രംഗത്തും പി എ  തിളങ്ങി. വികേന്ദ്രീകൃതാസൂത്രണം കേട്ട്‌കേൾവി പോലുമല്ലാത്ത കാലഘട്ടത്തിൽ വാർഡ്‌ വികസനസമിതി വിളിച്ച്‌ ചേർത്ത്‌ നടത്തിയ വികസന പ്രവർത്തനങ്ങളെ ഇഎംഎസ്‌ പോലും ശ്ലാഘിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്‌.    2003ലെ വയനാട്‌ ഹർത്താലും പാർലമെന്റ്‌ ‌ മാർച്ചുമെല്ലാം പിഎയുടെ പോരാട്ട മികവിന്റെ ബാക്കിപത്രങ്ങൾ.  2011ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കുറഞ്ഞ വോട്ടുകൾക്ക്‌ പരാജയപ്പെട്ടു. Read on deshabhimani.com

Related News