നിലയ്‌ക്കില്ല ഇവരുടെ 
സ്വപ്‌നസംരംഭം

രമ്യ എസ് മോഹനും 
സൗമ്യ എസ് മോഹനും


തിരുവനന്തപുരം പാതിവഴിയിൽ നിലയ്‌ക്കുമെന്നു കരുതിയ സംരംഭവുമായി രമ്യക്കും സൗമ്യക്കും മുന്നോട്ടുപോകാം. മന്ത്രി പി രാജീവിന്റെ മീറ്റ്‌ ദ മിനിസ്റ്റർ പരിപാടിയിൽ ഇരുവരുടെയും പ്രശ്‌നത്തിന്‌ പരിഹാരം.  വിദ്യാർഥികളായ രമ്യ എസ്‌ മോഹനും സഹോദരി സൗമ്യ എസ്‌ മോഹനും 2014ലാണ്‌ സ്വന്തം സംരംഭത്തിന്‌ തുടക്കമിട്ടത്‌. അരുവിക്കര കീഴാറൂർ കേന്ദ്രമാക്കി കുപ്പിവെള്ള പ്ലാന്റ്‌. സർക്കാരിൽനിന്ന്‌ എല്ലാ അനുമതിയും നേടി കെട്ടിടവും പ്ലാന്റുമായി. മെഷീനും സ്ഥാപിച്ചു. 50 ലക്ഷത്തോളം ചെലവായി. ബാക്കി പണത്തിന്‌ വഴി അടഞ്ഞതോടെ പ്രവർത്തനം മുടങ്ങി. അങ്ങനെയാണ്‌ മീറ്റ്‌ ദ മിനിസ്റ്റർ പരിപാടിയിലെത്തിയത്‌. മന്ത്രി വിവരങ്ങൾ ആരാഞ്ഞു. 25 ലക്ഷം രൂപ വായ്‌പ നൽകാമെന്ന്‌ കെഎസ്‌ഐഡിസി അറിയിച്ചു. ഇനി മൂന്നു മാസത്തിനകം പ്രവർത്തനം തുടങ്ങാമെന്ന്‌ ഇരുവരും. എംഎസ്‌സി ബിരുദധാരിയാണ്‌ രമ്യ. സൗമ്യ ബിടെക്‌ വിദ്യാർഥിയും. ഊരൂട്ടമ്പലം പിരിയക്കോട്‌ കമലവിലാസത്തിൽ എ കെ മോഹനന്റെയും സ്വീറ്റിയുടെയും മക്കളാണ്‌. Read on deshabhimani.com

Related News