സമരക്കരുത്തുമായി വീണ്ടും മറിയം ധാവ്ളെ



തിരുവനന്തപുരം പോരാട്ടത്തിന്റെ കരുത്തുമായാണ്‌ മറിയം ധാവ്ളെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃനിരയിലേക്ക്‌ വീണ്ടും എത്തുന്നത്‌.  ഗോത്രമേഖലയിലടക്കം സ്‌ത്രീപക്ഷ സമരങ്ങളിൽ എന്നും അവർ മുന്നിലുണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ധാവ്‌ളെ മൂന്നാം തവണയാണ്‌ ജനറൽ സെക്രട്ടറി പദത്തിൽ എത്തുന്നത്‌. നിലവിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്‌.1979ൽ എസ്‌എഫ്‌ഐയിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ എത്തി. 1988ൽ മഹാരാഷ്‌ട്രയിലെ എസ്‌എഫ്‌ഐയുടെ ആദ്യ വനിതാ സെക്രട്ടറിയായി. 1994ൽ മഹിളാ അസോസിയേഷൻ അംഗം. താനെ ജില്ലയിൽ ഗോത്രവർഗക്കാർക്കിടയിൽ സജീവമായി പ്രവർത്തിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം അശോക് ധാവ്ളെയാണ് ഭർത്താവ്. മുംബൈയിലെ വിൽസൺ കോളേജിൽനിന്നാണ്‌ ബിരുദം നേടിയത്‌. കോവിഡ്‌ അടച്ചുപൂട്ടൽ കാലത്ത്‌ മഹിളാ അസോസിയേഷൻ രാജ്യത്താകമാനം സംഘടിപ്പിച്ച പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിച്ചത്‌ മറിയം ധാവ്‌ളെയാണ്‌. Read on deshabhimani.com

Related News