അന്ന്‌ പറഞ്ഞു, മുഖ്യമന്ത്രിയുമായി 
ഔദ്യോഗിക പരിചയംമാത്രം



തിരുവനന്തപുരം മുഖ്യമന്ത്രിയുമായുള്ള പരിചയം തികച്ചും ഔദ്യോഗികമെന്നായിരുന്നു മാസങ്ങൾക്കുമുമ്പ്‌ സ്വപ്‌ന സുരേഷ്‌ പറഞ്ഞത്‌. 2022 ഫെബ്രുവരി അഞ്ചിന്‌ മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു ഇത്‌. അതിൽനിന്ന്‌; ചോദ്യം: മുഖ്യമന്ത്രിയുമായുള്ള പരിചയം എങ്ങനെയാണ്‌? സ്വപ്‌ന: തികച്ചും ഒഫീഷ്യലാണ്‌. ചോദ്യം: ശിവശങ്കർ സാർ വഴിയാണോ? സ്വപ്‌ന: ശിവശങ്കർ സാറ്‌ വഴി തന്നെയാണ്‌ ഹോണറബിൾ ചീഫ്‌ മിനിസ്‌റ്ററെ മീറ്റ്‌ ചെയ്‌തിട്ടുള്ളത്‌. ക്ലിഫ്‌ ഹൗസിലായാലും സെക്രട്ടറിയറ്റിലായാലും തികച്ചും ഒഫീഷ്യലായാണ്‌ മീറ്റ്‌ ചെയ്‌തിട്ടുള്ളത്‌. ചോദ്യം: അദ്ദേഹത്തിന്റെ കുടുംബമായും പരിചയമുണ്ടായിരുന്നോ? സ്വപ്‌ന: കുടുംബവുമായി എനിക്ക്‌ അങ്ങനെ വലിയ പരിചയം ഒന്നുമില്ല. കുടുംബവുമായി ഒഫീഷ്യൽ ബന്ധവുമില്ല. ഇറ്റ്‌സ്‌ ഒൺലി, ആ ഒരു റൂളറിന്റെ വിസിറ്റ്‌ വന്നപ്പോഴേക്കും ഐ ഹാപ്പൻ റ്റു മീറ്റ്‌ മാഡം കമല. അല്ലാതെ എനിക്ക്‌ അവരുമായിട്ടൊന്നും ഒരു ബന്ധവുമില്ല. ചോദ്യം: പ്രധാന ആരോപണം മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനടക്കം സ്വപ്‌ന പോയിരുന്നുവെന്നാണ്‌? സ്വപ്‌ന: റോങ്‌ ഇൻഫർമേഷൻ ചോദ്യം: മകളുമായി പരിചയം ഉണ്ടായിരുന്നില്ല? സ്വപ്‌ന: റോങ്‌ ഇൻഫർമേഷൻ ചോദ്യം: മന്ത്രിയായിരുന്ന കെ ടി ജലീൽ, അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയായിരുന്നു? സ്വപ്‌ന: ഒഫീഷ്യൽ മനോരമ എഴുതി 
തെളിവില്ലെന്ന്‌ ‘വിദേശ കറൻസി കടത്ത്‌; മുഖ്യമന്ത്രിക്കും മുൻസ്‌പീക്കർക്കുമെതിരെ തെളിവില്ലെന്ന്‌’ മലയാള മനോരമ. 2021 ആഗസ്‌ത്‌ നാലിന്‌ പ്രസിദ്ധീകരിച്ച പത്രത്തിലാണ്‌ ഈ തലക്കെട്ടിൽ വാർത്ത കൊടുത്തത്‌. പ്രതികളുടെ മൊഴികൾക്കപ്പുറം തെളിവില്ലെന്ന്‌ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗത്തിന്റെ കാരണം കാണിക്കൽ നോട്ടീസിൽ സൂചനയെന്നും ലേഖകന്റെ പേര്‌ വച്ചെഴുതിയ വാർത്തയിലുണ്ട്‌.   Read on deshabhimani.com

Related News