കൊല്ലാക്കൊല ; പാചകവാതകവില വർധനക്കെതിരെ സാധാരണക്കാർ പ്രതികരിക്കുന്നു



ഇഞ്ചിഞ്ചായി കൊല്ലുന്ന ക്രൂരതയാണ്‌ പെട്രോൾ–-ഡീസൽ 
വിലവർധനയെങ്കിൽ ഇടനെഞ്ചിലെ ആഴത്തിലുള്ള വെട്ടാണ്‌ പാചകവാതകവില വർധനയിലൂടെ കേന്ദ്രം സാധാരണക്കാർക്ക്‌ നൽകുന്നത്‌. ഒറ്റയടിക്ക്‌ 268 രൂപയാണ്‌ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്‌ മോദി സർക്കാർ കൂട്ടിയത്‌.  അരക്ഷിതമായ ജീവിതങ്ങളുടെ നേർക്കുള്ള ഈ കൊഞ്ഞനം കുത്തലിനെതിരെ സാധാരണക്കാർ പ്രതികരിക്കുന്നു.... ഇത്‌ ക്രൂരത ഹോട്ടലിൽ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഗ്യാസ്‌ സിലിണ്ടർ മാറ്റണം. ഇങ്ങനെ വില വർധിപ്പിക്കുന്നത്‌ ക്രൂരതയാണ്‌. ഞങ്ങളുടേത്‌ 20 രൂപയ്ക്ക്‌ ഊണ്‌ കൊടുക്കുന്ന സ്ഥലമാണ്‌. അടിക്കടിയുള്ള വില കൂട്ടിയാൽ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരും രാഖി സാവിത്രി , സുഭിക്ഷ ഹോട്ടൽ
 പാളയം  ഇത്രയധികം കൂട്ടിയത് 
ഇരുട്ടടി ഒറ്റയടിക്ക്‌ ഇത്രയധികം വിലകൂട്ടിയത്‌ ശരിക്കും ഇരുട്ടടിയായി. ഗ്യാസ്‌ വിലവർധനക്കനുസരിച്ച് ഭക്ഷണത്തിന്‌ വില കൂട്ടാനാകില്ലല്ലോ. ഭക്ഷണം കഴിക്കാൻ വരുന്നവരിൽ ഭൂരിഭാഗവും  സാധാരണക്കാരാണ്‌. അവരോട്‌ അമിതവില ഈടാക്കാനാകില്ല. കോവിഡ്‌ പ്രതിസന്ധിക്കുശേഷം കച്ചവടം സാധാരണനിലയിലാകുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്‌. ഇതിനിടയിലാണ്‌ ഗ്യാസിന്റെ പേരിലുള്ള തീവട്ടിക്കൊള്ള. ഈ സ്ഥിതി തുടർന്നാൽ ഹോട്ടലുമായി മുന്നോട്ടു പോകാനാകില്ല. സുധീർ രാജപ്പൻ ,  ഹോട്ടൽ ഉടമ, ആലപ്പുഴ ജോലിയും വരുമാനവുമില്ല ദിവസവും വിലകൂട്ടിയാൽ എങ്ങനെയാണ്‌ ജീവിക്കുക. ഞങ്ങൾക്ക്‌ വേറെ ജോലിയും വരുമാനവുമില്ല. ഗ്യാസ്‌വില കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്യണം. മഞ്ജു , ഫുഡ്‌ ഓൺ വീൽസ്‌, തമ്പാനൂർ, 
തിരുവനന്തപുരം   ഇങ്ങനെ തുടരാനാകില്ല ഗ്യാസ് വില ഇങ്ങനെ കൂടുന്നത് വല്ലാത്ത പ്രതിസന്ധിയാണ്. ജനകീയ ഭക്ഷണശാല എന്ന സങ്കൽപ്പത്തിന്‌ തുടക്കം കുറിച്ചത്‌ പാതിരപ്പള്ളിയിലെ  സ്‌നേഹജാലകമാണ്‌. ക്യാഷ്യറോ പണപ്പെട്ടിയോ ഇല്ലാതെ തുടങ്ങി. കിടപ്പുരോഗികളും നിരാലംബരുമായ 400 പേർക്ക് ദിവസവും വീടുകളിൽ ഭക്ഷണമെത്തിക്കുന്നു. ഭക്ഷണശാലയിലെത്തി കഴിച്ചുപോകുന്നവർക്ക് പുറമെയാണിത്. പ്രതിദിനം ഒന്നിലേറെ സിലിൻഡർ വേണം. ഇങ്ങനെ പോയാൽ ഇതെത്രകാലം തുടരാനാകുമെന്നറിയില്ല. ഒരുനേരത്തെ അന്നത്തിന് വഴിക്കണ്ണുമായിരിക്കുന്ന ഒരുപാട് നിരാലംബരെ പട്ടിണിക്കിടുകയാണ് കേന്ദ്രസർക്കാർ. ജയൻ തോമസ് , പ്രസിഡന്റ്, സ്‌നേഹജാലകം ജനകീയ 
ഭക്ഷണശാല, പാതിരപ്പള്ളി
ആലപ്പുഴ ഹോട്ടലുകള്‍ പൂട്ടേണ്ടിവരും ഹോട്ടൽ വ്യവസായവുമായി മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണുള്ളത്. ഓരോ ഹോട്ടലുടമയ്ക്കും എല്ലാദിവസവും 3000 രൂപയിലധികം അധിക ചെലവുവരും. എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. മൊയ്തീൻ ഹാജി പ്രസിഡന്റ്‌, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ Read on deshabhimani.com

Related News