നന്ദൻപിള്ളയുടെ ‘നായകൻ’

ജനകീയ പൊലീസ്‌ പദ്ധതികൾക്കുവേണ്ടി തയ്യാറാക്കിയ സിനിമക്കുവേണ്ടി 
കോടിയേരി ബാലകൃഷ്‌ണന് മേക്കപ്പിടുന്നു


തൃശൂർ കേരള സേനയെ ജനകീയ പൊലീസാക്കണം.  ഈ ചിന്തയിൽ ആ സിനിമകൾ പിറന്നു.  സിനിമയിൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ  വേഷമിടുന്നത്‌  പൊലീസ്‌ സേനയക്ക്‌  കരുത്തുപകരുമെന്ന്‌  സംവിധായാകൻ നന്ദൻപിള്ള. അഭിനയം പരിചയമില്ലെങ്കിലും മടി കൂടാതെ കോടിയേരി തയ്യാർ. 2006ൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ ജനമൈത്രി പൊലീസ്‌, സ്‌റ്റുഡൻസ്‌ പൊലീസ്‌ കേഡറ്റ്‌, പപ്പു സീബ്രാ പരിപാടി തുടങ്ങി  രാജ്യത്തിന്‌ മാതൃകയായ ജനകീയ പൊലീസ്‌ പദ്ധതികൾക്കുവേണ്ടിയാണ്‌ തൃശൂർ സ്വദേശി ആർടിസ്‌റ്റ്‌ നന്ദൻ പിള്ളയുടെ നേതൃത്വത്തിൽ തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ലഘു സിനിമ തയ്യാറാക്കിയത്‌.  ട്രാഫിക്‌ പൊലീസായിരുന്നു ആദ്യ സിനിമ. പൊലീസുകാർ വേഷമിടാൻ മടിച്ചു. ഈ സമയത്താണ്‌ കോടിയേരിയോട്‌ നടനാകാൻ നന്ദൻപിള്ള നിർദേശിച്ചത്‌. അപകടത്തിൽ പരിക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന ട്രാഫിക്‌ പൊലീസിനൊപ്പം   മന്ത്രി കോടിയേരിയും ഗൺമാനും  സഹായിക്കുന്നു. തുടർന്ന്‌ ഔദ്യോഗിക വാഹനത്തിൽ  ആശുപത്രിയിൽ എത്തിക്കുന്നതായിരുന്നു ആ രംഗം. 35 മിനിറ്റ്‌ നീണ്ട ഡോക്യുമെന്ററി. ‘ പൊലീസ്‌ സ്‌റ്റേഷൻ’,  ബീറ്റ്‌ പൊലീസ്‌  എന്നീ സിനിമകൾ കൂടി  സംസ്ഥാന പൊലീസ്‌ നിർമിച്ചതായും നന്ദൻപിള്ള സ്‌മരിച്ചു. Read on deshabhimani.com

Related News