ജനകീയ പ്രതിരോധ ജാഥയുടെ മുന്നേറ്റം അനന്തപുരത്തിലൂടെ



തിരുവനന്തപുരം അയിത്തത്തിന്റെയും അനാചാരങ്ങളുടെയും കാൽച്ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്ത മഹാരഥന്മാരുടെ അനന്തപുരത്തിലൂടെ കരുത്തുറ്റ ചുവടുകളായി ജനകീയ പ്രതിരോധ ജാഥയുടെ മുന്നേറ്റം. ശനിയാഴ്‌ച പുത്തരിക്കണ്ടത്ത്‌ ജാഥ സമാപിക്കുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷവും കൂടുതൽ ബഹുജനപിന്തുണയാർജിച്ചതിന്റെ തെളിച്ചവുമായി. കാസർകോട്‌ കുമ്പളയിൽനിന്ന്‌ ഫെബ്രുവരി 20 ന്‌ പുറപ്പെട്ട്‌ 140 മണ്ഡലവും പിന്നിട്ടാണ്‌ 28–-ാം ദിവസം സമാപിക്കുന്നത്‌. മാനവീയതയുടെ നെടുംവിത്തുകൾ വിതച്ച ഗുരുവിന്റെ മണ്ണിൽനിന്ന്‌ വ്യാഴാഴ്‌ച തുടങ്ങിയ യാത്രയിൽ തോന്നയ്ക്കൽ വച്ച്‌  ക്യാപ്റ്റൻ എം വി ഗോവിന്ദനും ജാഥാംഗങ്ങൾക്കും കുമാരനാശാന്റെ സമ്പൂർണ കവിതകൾ സമ്മാനിച്ചത്‌ അർഥവത്തായ സ്വീകരണമായി. പൊരിവെയിലിനെ കൂസാതെ രാവിലെ 11 ന്‌ തടിച്ചുകൂടിയ ജനക്കൂട്ടം ഉശിരോടെ മുദ്രാവാക്യം വിളിച്ച ആറ്റിങ്ങൽ മാമം ഗ്രൗണ്ടിലായിരുന്നു വെള്ളിയാഴ്‌ചത്തെ ആദ്യ സ്വീകരണം. സിപിഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി മോഹനൻ നായരും ഭാര്യ പത്മദളവും ചേർന്ന്‌ നിർധനനായ മണമ്പൂർ കവലയൂരിലെ രാജന്‌ വീടുവയ്ക്കാൻ നൽകുന്ന ഭൂമിയുടെ രേഖകൾ എം വി ഗോവിന്ദന്‌ കൈമാറി.  കലാപരിപാടികളും ബൈക്ക്‌ റാലിയും സഹിതം വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടിലായിരുന്നു അടുത്ത വരവേൽപ്പ്‌.  പകൽ മൂന്നിന്‌ തെക്കൻമലയോര കേന്ദ്രമായ നെടുമങ്ങാട്ടെത്തി. ബങ്കറനൃത്തവും നാടൻകലകളും സ്വീകരണത്തിന്‌ മിഴികേി. പി കെ ബിജു, സി എസ്‌ സുജാത, എം സ്വരാജ്‌, കെ ടി ജലീൽ, ജയ്ക്‌ സി തോമസ്‌ തുടങ്ങിയവർ സംസാരിച്ചു. അരുവിക്കര മണ്ഡലത്തിലെ ആര്യനാട്‌ ഹൃദയം നൽകിയാണ്‌ ജാഥയെ വരവേറ്റത്‌. കാട്ടാക്കട മണ്ഡലത്തിലെ പേയാട്‌ ജാഥ എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നുവെങ്കിലും അവിസ്മരണീയമായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ, സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, എ എ റഹിം എംപി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, ഒ എസ്‌ അംബിക, ഐ ബി സതീഷ്‌, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, ജി സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News