ജാബ്രി ഗുഹ നൂഴുന്നവർ; കാട്ടാടർ



ചരിത്രപ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരത്തിന്‌ 85 വർഷം പൂർത്തിയായി. മനുഷ്യൻ നിവർന്നുനിന്ന നൂറ്റാണ്ടിലേക്കുള്ള കവാടം കൂടിയായിരുന്നു അന്നത്തെ പ്രഖ്യാപനം. അതിവേഗം കുതിച്ച സാമൂഹ്യകേരളം അതിർത്തി ദേശങ്ങളിൽ ഇടറുന്നതിന്റെ ചില വർത്തമാനസാക്ഷ്യങ്ങൾ, നേർക്കാഴ്‌ചകൾ മുന്നോട്ടുവയ്‌ക്കുകയാണിവിടെ. സംഘപരിവാർ സംഘടനകൾക്ക്‌ നല്ല വേരോട്ടമുള്ള കാസർകോട്‌, മഞ്ചേശ്വരം താലൂക്കുകളിലെ അതിർത്തി ദേശങ്ങളിൽ തുടരുന്ന ജാതിവിവേചനത്തിന്റെയും  അനാചാരങ്ങളെയും കുറിച്ച്‌ ചില കുറിപ്പുകൾ തയ്യാറാക്കിയത്‌  
ചീഫ്‌ റിപ്പോർട്ടർ: 
വിനോദ്‌ പായം ദേവസ്വം കീഴിലുള്ള നെട്ടണിഗെ മഹാദേവ ക്ഷേത്രത്തിലേക്ക്‌ കാസർകോട്‌ നഗരത്തിൽനിന്ന്‌ 30 കിലോമീറ്ററുണ്ട്‌. അവിടെനിന്ന്‌ അഞ്ചുകിലോമീറ്റർ താണ്ടിയാൽ കർണാടകമായി. ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ  മേയിൽ നടക്കുന്ന ചടങ്ങാണ്‌ ജാബ്രി മഹോത്സവം. ക്ഷേത്രത്തിൽനിന്ന്‌ ആറുകിലോമീറ്ററപ്പുറം മലമുകളിൽ കർണാടക വനപ്രദേശത്തെ ഗളിയാൽ എന്ന സ്ഥലത്ത്‌ വലിയൊരു ഗുഹയിൽ പൂജ അർപ്പിക്കുന്നതാണ്‌ ചടങ്ങ്‌. പക്ഷെ അങ്ങോട്ടുള്ള വഴിവെട്ടുന്നത്‌ സ്ഥലത്തെ മൊകയ സമുദായക്കാരാണ്‌. എസ്‌ടി വിഭാഗക്കാരായ ഈ സമുദായത്തിലെ രണ്ടുപേരാണ്‌, കൊടുംകാട്‌ താണ്ടി ഗുഹയിലെത്തേണ്ടത്‌. ഈ വഴിയിൽ വനംവകുപ്പിന്റെ റോഡുണ്ട്‌, പക്ഷേ, ആചാരപ്രകാരം ആ വഴിയിലൂടെ അവർ നടക്കില്ല. കാടുതാണ്ടി, പുതിയ വഴിവെട്ടണം. 12 വർഷമായി ആരുമെത്താത്ത, ഗുഹാകവാടം വെട്ടിത്തെളിച്ച്‌ അതിലിറങ്ങണം. അകത്തേക്ക്‌ കയറി, മണ്ണ്‌ ശേഖരിച്ച്‌ തിരിച്ച്‌ നടന്ന്‌ അമ്പലത്തിലെത്തണം. പാമ്പും പഴുതാരയും കടവാവലുമുള്ള ഗുഹ, ആനയുള്ള വഴിത്താര, എല്ലാം ആദ്യം താണ്ടേണ്ടത്‌,  ആചാരപ്പെടുന്ന (ഇവരെ  ‘കാട്ടാടർ’ എന്നാണ്‌  അറിയപ്പെടുക) രണ്ടുപേരാണ്‌.  അതവരുടെ അവകാശമാണെന്ന്‌ അഭിമാനത്തോടെ, ആചാരസംരക്ഷകർ പറയും. അങ്ങനെ തന്നെയെന്ന്‌ 2017ൽ ജാബ്രി ഗുഹ കടന്ന ആനന്ദും ബാബുവും തുളുവിൽ പറഞ്ഞു.   യക്ഷഗാനകലാകാരനായ മാധവയാണ്‌ ജാബ്രി ആചാരം വിവരിച്ചത്‌. ഗുഹ നൂഴുന്ന കാട്ടാടരായ മൊകയർക്ക്‌ ക്ഷേത്രത്തിൽ അവകാശമുണ്ടത്രെ. എന്തവകാശമെന്ന്‌ ചോദിച്ചപ്പോൾ, ക്ഷേത്രത്തിനടുത്തുള്ള വയൽ അവർക്ക്‌ നൽകിയിട്ടുണ്ടെന്ന്‌; പക്ഷേ, ഇപ്പോഴില്ല. ആനന്ദും ബാബുവും ഇപ്പോഴും തൊഴിലുറപ്പിനും അടയ്‌ക്ക പറിക്കാനും പോയാണ്‌ ജീവിക്കുന്നത്‌. കൊടും കാടുതാണ്ടി, ഗുഹ താണ്ടാൻ പോകുന്ന കാട്ടാടർ 48 ദിനം ആരും കാണാതെ ക്ഷേത്രത്തിനടുത്ത്‌ ആചാരമിരിക്കണം. തലമുടിയും മീശയുമടക്കം വടിച്ച്‌ ‘ശുദ്ധരാകണം’. കല്യാണം കഴിക്കാത്തയാളാണെങ്കിൽ കഴിക്കണം. പോകുംമുമ്പ്‌, സ്വയം പിണ്ഡമർപ്പിക്കണം. അവർ ഗുഹയിൽനിന്ന്‌ മണ്ണുംകൊണ്ട്‌ തിരിച്ചെത്തിയാൽ, ക്ഷേത്ര പുരോഹിതരായ കുണ്ടാർ തന്ത്രികൾ ജാബ്രി ഗുഹയിലേക്ക്‌ നീങ്ങും. പൂജ കഴിച്ച്‌ മടങ്ങിവരുന്ന തന്ത്രികളിലൊരാളാണ്‌ ബിജെപി കാസർകോട്‌ ജില്ലാപ്രസിഡന്റ്‌ യതീശ തന്ത്രി കുണ്ടാർ. 2017ൽ ജാബ്രി പൂജ കഴിച്ചതും ഇദ്ദേഹമാണ്‌. ഒരു സുരക്ഷയുമില്ലാതെ ഗുഹ നൂഴുന്ന അനാചാരത്തിനെതിരെ 2017ൽ കർണാടകത്തിൽ ദളിത്‌ സംഘടനകൾ പ്രക്ഷോഭം ഉയർത്തിയിരുന്നു. ആചാരത്തിലെ കടുത്ത അനീതിക്കൊപ്പം, ജാതിവിവേചനവും അതിർത്തി ഗ്രാമങ്ങളിൽ അസഹ്യമാണ്‌.   പ്രതികരിച്ചാൽ സാമൂഹ്യമായ ഒറ്റപ്പെടുത്തലും അതേപ്പറ്റി നാളെ...   Read on deshabhimani.com

Related News