നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു: ഹരിരാജ്‌



കൊച്ചി > സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നുവെന്ന്‌ ഹരിരാജ്‌. വ്യാഴാഴ്‌ച കൊച്ചി കസ്‌റ്റംസ്‌ ആസ്ഥാനത്തെ ചോദ്യംചെയ്യലിലാണ്‌, ബിജെപി –-സംഘപരിവാർ നേതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന ഹരിരാജിന്റെ വെളിപ്പെടുത്തൽ. വാട്‌സാപ്‌ സന്ദേശം വഴിയാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരോട്‌ ബാഗേജ്‌ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടത്‌. ബാഗേജ്‌ വിട്ടുകൊടുക്കാനായില്ലെങ്കിൽ തുറക്കരുതെന്നും അത്‌ യുഎഇയിലേക്ക്‌ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. ക്ലിയറിങ്‌ ഏജന്റ്‌ ആവശ്യപ്പെട്ട‌പ്രകാരമാണ്‌ ഇങ്ങനെ പറഞ്ഞതെന്നും ഹരിരാജ്‌ കസ്‌റ്റംസിനോട്‌ ആവർത്തിച്ചു. ഇയാളുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകൾ കസ്‌റ്റംസ്‌ നേരത്തെ പരിശോധിച്ചിരുന്നു. ഹരിരാജിന്റെ  ആവശ്യത്തിന് വഴങ്ങാതെ കോൺസുലേറ്റിന്റെ അനുമതിയോടെ കസ്‌റ്റംസ്‌ ബാഗേജ്‌ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ 30 കിലോ സ്വർണം കണ്ടെടുത്തത്‌. ഇയാളെ വ്യാഴാഴ്‌ച അഞ്ചുമണിക്കൂറാണ്‌ കസ്‌റ്റംസ്‌ ചോദ്യംചെയ്‌തത്‌. Read on deshabhimani.com

Related News