ആ നോവിൽ 
സ്‌നേഹംപുരട്ടി



കാസർകോട്‌ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദൈന്യതയ്‌ക്ക്‌ പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിൽ പൂർണ പരിഹാരമാകുന്നു. ദുരിതബാധിത പഞ്ചായത്ത്‌ പരിധിയില്ലാതെ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചതുമുതൽ നിരവധി പ്രവർത്തനങ്ങളാണ്‌ ഇവരുടെ കണ്ണീരൊപ്പാൻ സർക്കാർ ചെയ്‌തത്‌. 287 പേരെക്കൂടി ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഒരുവീട്ടിൽ കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ അവരെക്കൂടി  ഉൾപ്പെടുത്താൻ നടപടിയെടുത്തു. ഏറ്റവും ഒടുവിൽ ജില്ലയിലെ 5156 ദുരിതബാധിതർക്ക് 65 ദിവസംകൊണ്ട്‌ 203.24 കോടി രൂപയുടെ സഹായം കൈമാറി. ഒറ്റക്ഷേമ പദ്ധതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും കൂടിയ തുക നൽകുന്നത്‌ കേരള ചരിത്രത്തിൽത്തന്നെ ആദ്യമാകും. ഇതുവരെ 433 കോടി കാസർകോട്‌ ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും അഞ്ചു ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം കഴിഞ്ഞവർഷമാണ്‌ പൂർത്തിയാക്കിയത്‌. അതടക്കം പെൻഷനും ധനസഹായവുമായി  ഇതുവരെ 433 കോടി രൂപ കൈമാറി. വീട്ടിനുള്ളിൽത്തന്നെ കഴിയുന്ന 5285 പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു. ദുരിതബാധിത കുടുംബങ്ങളുടെ വായ്പ എഴുതിത്തള്ളാൻ 6.82 കോടി രൂപ ബാങ്കുകൾക്ക്‌ നൽകി. കൂട്ടിരിപ്പുകാർക്കും കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്നവർക്കും പ്രതിമാസം 700 രൂപ വീതം നൽകുന്നു. 818 പേർക്ക് പ്രത്യേക ധനസഹായം വേറെയും. ബഡ്‌സ് സ്‌കൂളിലും ഒന്നുമുതൽ ഏഴുവരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും 2000 രൂപ വീതവും എട്ടു മുതൽ 10 വരെ 3000 രൂപ വീതവും നൽകും. പ്ലസ്‌ടുകാർക്ക്‌ 4000 രൂപയാണ്‌. ദുരിതബാധിതരെ ചികിത്സിക്കാൻ എം പാനൽ ചെയ്ത ആശുപത്രികളിലെ ചികിത്സയ്‌ക്ക് 20.14 കോടിയും വാഹനസൗകര്യത്തിന് 6.97 കോടിയുമുൾപ്പെടെ 27.11 കോടി രൂപ ഈ വർഷമാദ്യംവരെ നൽകി. പുനരധിവാസ ഗ്രാമം ഉയരുന്നു മുളിയാർ മുതലപ്പാറയിൽ പുനരധിവാസഗ്രാമത്തിന്റെ ഒന്നാംഘട്ട നിർമാണവും പൂർത്തിയാകുകയാണ്‌. 4.89 കോടിയുടേതാണ്‌ പദ്ധതി. ഒന്നാംഘട്ടത്തിൽ ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിങ്‌ ഹൈഡ്രോതെറാപ്പി ബ്ലോക്ക്‌ എന്നിവ സ്ഥാപിക്കും. Read on deshabhimani.com

Related News