അറബിക്‌ ഈ മിടുക്കിക്ക്‌‌ ധ്യാനം പോലെ പ്രിയം



മലപ്പുറം വീട്ടിലെ ടിവിയിൽ‌ പാഠങ്ങൾ കേൾക്കുകമാത്രമല്ല ക്യാമറയ്‌ക്കുമുന്നിൽനിന്ന്‌ സഹപാഠികൾക്ക്‌ അറബിക് വിഷയത്തിൽ‌ ക്ലാസെടുക്കുക കൂടിയാണ്‌ ഒമ്പതാം ക്ലാസുകാരി ധ്യാനപ്രിയ. ഈ മിടുക്കിയുടെ ഓൺലൈൻ അറബിക്‌ ക്ലാസ്‌‌ കൽപ്പകഞ്ചേരി ജിവിഎച്ച്‌എസ്‌എസിന്റെ ‘സ്‌കൂൾ മീഡിയ’ യൂട്യൂബ്‌ ചാനലിൽ ഹിറ്റാണ്‌. ആയിരങ്ങൾ‌ ഇതിനകം വീഡിയോ കണ്ടു‌. ധ്യാനപ്രിയയുടെ അവതരണശൈലി‌ക്കും ഭാഷയ്‌ക്കും‌ കൈയടിക്കുകയാണ്‌ സമൂഹമാധ്യമങ്ങൾ‌. ഒമ്പതാം ക്ലാസ്‌ അറബിക്‌ പാഠപുസ്‌തകത്തിലെ ‘അരിസലാത്തുൽ അഖീറ’ പാഠഭാഗമാണ്‌ ധ്യാനപ്രിയ മനോഹരമായി പഠിപ്പിച്ചത്‌‌. ഒന്നാംക്ലാസുമുതൽ അറബി പഠിക്കുന്നുണ്ട്‌. ഭാഷയോടുള്ള ഇഷ്‌ടമാണ്‌ ക്ലാസെടുക്കുന്നതിലേക്കും നയിച്ചത്‌. അച്ഛനും അമ്മയും ചേർന്ന്‌ മൊബൈലിൽ പകർത്തിയ വീഡിയോ അധ്യാപകന്‌ അയക്കുകയായിരുന്നു.‌ വീഡിയോ കണ്ടവരെല്ലാം മികച്ച പ്രതികരണമാണ്‌ അറിയിച്ചത്‌. അറബി ടീച്ചറാകാനാണ്‌ ആഗ്രഹം. കഴിഞ്ഞവർഷം അറബിക്‌ കലോത്സവത്തിൽ മോണോ ആക്‌ടിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്‌ നേടി‌. ബാലസംഘം പ്രവർത്തകയാണ്‌.  കൽപ്പകഞ്ചേരി പോസ്റ്റോഫീസ്‌ ജീവനക്കാരൻ പി ടി പ്രദീപ്‌കുമാറിന്റെയും പരിയാപുരം സെൻട്രൽ എയുപിഎസിലെ അധ്യാപിക ടി ടി ലിജയുടെയും മകളാണ്‌. അറബി പഠനത്തിൽ ചേച്ചിയുടെ പാതയിൽ തന്നെയാണ്‌‌‌ അനിയത്തി മേധപ്രിയയും. Read on deshabhimani.com

Related News