പുതിയ ‘അതിഥി’യായി കുയിൽ തേനീച്ച

പുതിയ ഇനം കുയിൽ തേനീച്ച


ഇരിങ്ങാലക്കുട>  കേരളത്തിൽനിന്നും പുതിയ ഇനം കുയിൽ തേനീച്ചയെ കണ്ടെത്തി. ഷഡ്പദ എന്റമോളജി റിസർച്ച് ലാബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഗവ.കോളേജ് കോടഞ്ചേരി എന്നിവിടങ്ങളിലെ ഗവേഷകരാണ് മലപ്പുറം സ്രായിക്കൽ കടവിൽനിന്നും ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽനിന്നും പുതിയ സ്പീഷിസിനെ കണ്ടെത്തിയത്. കുക്കു ബി വിഭാഗത്തിൽ തേനീച്ചയ്‌ക്ക്‌ ‘തൈറിയസ് നരേന്ദ്രാനി’ എന്ന് പേരിട്ടു. പ്രാണി ശാസ്ത്ര മേഖലയിലെ അന്തരിച്ച ഡോ. ടി സി നരേന്ദ്രന്റെ   ബഹുമാനാർഥമാണ് പേരിട്ടത്.  തേനീച്ചകളുടെ കൂട്ടത്തിൽ സ്വന്തമായി കൂടുണ്ടാക്കാത്തവരും പരാഗണത്തിന് സഹായിക്കാത്തതുമായ വിഭാഗത്തിൽപ്പെട്ടതാണ് കുക്കു ബീ അഥവാ കുയിൽ തേനീച്ചകൾ. ഇവ മറ്റു  തേനീച്ചകളുടെ കൂട്ടിലാണ് മുട്ടയിടുന്നത്. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബ് ഗവേഷക അഞ്ജു സാറാ പ്രകാശ്, എസ്ഇആർഎൽ മേധാവി ഡോ. ബിജോയ് സി, കോടഞ്ചേരി ഗവ. കോളേജ് ഗവേഷക മേധാവി ഡോ.ടി ജോബി രാജ് എന്നിവരാണ് പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്. സിഎസ്ഐ ആർ ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചായിരുന്നു പഠനം. കണ്ടെത്തലിന്റെ  വിവരങ്ങൾ അന്താരാഷ്ട്ര മാസിക ഓറിയന്റൽ ഇൻസെക്ടസിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News