മുഷിഞ്ഞിട്ടില്ല; എകെജി നൽകിയ 
മുണ്ടും ഷർട്ടും നൽകിയ ഓർമ



തൃശൂർ കാസർകോട്ടുനിന്ന്‌ തുടങ്ങിയ നടത്തമാണ്‌. വിയർപ്പും ചെളിയുമേറ്റ്‌ വസ്‌ത്രങ്ങൾ മുഷിഞ്ഞു. കർഷകദുരിതങ്ങൾ മെമ്മോറാണ്ടമായി സമർപ്പിക്കാൻ തിരുവനന്തപുരത്തേക്കാണ്‌ കാൽനടജാഥ.  നായകൻ എ കെ ജി ഓരോ കേഡറേയും ശ്രദ്ധിക്കുമായിരുന്നു. 1960ൽ നടന്ന അഖിലേന്ത്യാ കർഷകസംഘത്തിന്റെ ആ ജാഥയിലെ റിപ്പോർട്ടറായിരുന്നു ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി. മുഷിഞ്ഞ വസ്‌ത്രങ്ങളുമായി നടന്നിരുന്ന ആ യുവാവിന്‌ ഒരു ജോഡി ഷർട്ടും മുണ്ടും എ കെ ജി വാങ്ങിക്കൊടുത്തു. സി എച്ച്‌ കണാരനാണ്‌ തുണിപ്പൊതി കൈമാറിയത്‌. മരണം വരെയും ചൊവ്വല്ലൂർ പങ്കിട്ടിരുന്ന മുഷിയാത്ത ഓർമകളിലൊന്നാണ്‌ ഇത്‌. എകെജി മുതലുള്ള മഹാപുരുഷന്മാരുടെ വാത്സല്യം നേടാൻ കഴിഞ്ഞതും സ്ഥിരപ്രയത്‌നവുമാണ്‌ ചൊവ്വല്ലൂരിലെ എഴുത്തുകാരന്‌ വെളിച്ചമേകിയത്‌. ജന്മനാടായ കണ്ടാണശേരിയുടെ പ്രിയകഥാകാരൻ കോവിലൻ, വായനശാലാ പ്രവർത്തകനായിരുന്ന കേശവേട്ടൻ തുടങ്ങി മുണ്ടശ്ശേരി മാഷും മഹാകവി അക്കിത്തവുംവരെ ചൊവ്വല്ലൂരിന്റെ സർഗജീവിതത്തിന്‌ തിളക്കമേകിയിട്ടുണ്ട്‌. തൃശൂർ കേരളവർമ കോളേജിൽ വിദ്യാർഥിയായിരിക്കെ മുണ്ടശ്ശേരിമാഷുടെ ശിഷ്യനും പകർത്തിയെഴുത്തുകാരനുമായി.  Read on deshabhimani.com

Related News