റീൽസിൽ നിങ്ങൾക്കും പുലിയാകാം ; പരിശീലനം മലയാളത്തിൽ



കൊച്ചി ഇൻസ്റ്റഗ്രാം റീൽസിൽ തിളങ്ങാൻ സഹായിക്കുന്ന ‘ബോൺ ഓൺ ഇൻസ്റ്റഗ്രാം’ ക്രിയേറ്റർ കോഴ്‌സ് ഇനി മലയാളത്തിലും. കേരളത്തിലെ ഇൻസ്റ്റഗ്രാം ക്രിയേറ്റർമാരുടെ കഴിവുകൾ വികസിപ്പിക്കാനും റീൽസിൽ മികച്ചവരാക്കാനും സഹായിക്കുന്ന സൗജന്യ ക്രിയേറ്റർ എഡ്യൂക്കേഷൻ ആൻഡ് എനേബിൾമെന്റ് പ്രോഗ്രാമാണിത്. കോഴ്‌സ് 2021 സെപ്തംബറിൽ ആരംഭിച്ചതാണെങ്കിലും മലയാളത്തിൽ ലഭ്യമാകുന്നത് ഇപ്പോഴാണ്. ക്രിയേറ്റർമാർക്ക്‌ പ്ലാറ്റ്‌ഫോമിൽ അവരുടെ സാന്നിധ്യം എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ മികച്ച ഉള്ളടക്കം സൃഷ്ടിക്കാം, ഇൻസ്റ്റഗ്രാം ടൂളുകൾ ഉപയോഗിച്ച് സുരക്ഷിത ഉള്ളടക്കത്തിലൂടെ സമ്പാദ്യം നേടുന്നതടക്കം  കാര്യങ്ങളിൽ കോഴ്‌സ്‌ അറിവ്‌ പകരും. ആവേശമുണർത്തുന്ന ഒരു പ്രൊഫൈൽ എങ്ങനെ സൃഷ്‌ടിക്കാമെന്നും ഇൻസ്റ്റഗ്രാമിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച്‌ പ്രേക്ഷകരുമായുള്ള ബന്ധം ഏങ്ങനെ പരിപോഷിപ്പിക്കാമെന്നും മനസ്സിലാക്കാം. അക്കൗണ്ട് സുരക്ഷിതമാക്കാനും സുരക്ഷാ ടൂളുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തലിൽനിന്നും ഉപദ്രവത്തിൽനിന്നും പരിരക്ഷ ഉറപ്പാക്കുന്നതും ഓൺലൈനിൽ സമയം എങ്ങനെ മാനേജ് ചെയ്യാമെന്നും പഠിക്കാം. ക്രിയേറ്റേഴ്സിന് പ്രതിവാര റീൽ ട്രെൻഡുകളിലൂടെ മികച്ച ഉള്ളടക്കം സൃഷ്ടിക്കാനും ഇൻസ്റ്റഗ്രാമിലെ വിദഗ്ധരുമായി ഇടപഴകാനും നിലവിലെ ക്രിയേറ്റർമാരുമായി ബന്ധപ്പെടാനും കോഴ്‌സ്‌ അവസരമൊരുക്കുന്നു. ബ്രാൻഡ് പങ്കാളിത്തത്തിലൂടെ വരുമാനം കണ്ടെത്താനും അവസരം നൽകും. ഇൻസ്റ്റഗ്രാം അടുത്തിടെ റീലുകളിൽ പുതിയ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ദൈർഘ്യം 90 സെക്കൻഡുവരെ നീട്ടി. വോട്ടിങ്, ക്വിസ്, ഇമോജി സ്ലൈഡർ സ്റ്റിക്കറുകൾ എന്നിവ റീലുകളിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് www.bornoninsta gram.com.   Read on deshabhimani.com

Related News