ആര്‍എസ്എസിന്റെ കത്തിമുനയില്‍നിന്ന് തിരിച്ചുകിട്ടിയ ജീവിതം



കൊല്ലം കൊട്ടാരക്കര ചന്തമുക്കിൽ ആർഎസ്‌എസ്‌ ആക്രമണത്തിൽനിന്ന്‌ ബി രാഘവന്റെ ജീവൻ അന്ന്‌ തിരിച്ചുകിട്ടിയത്‌ തലനാരിഴയ്‌ക്ക്‌‌. 1981 ജൂൺ 10നാണ്‌ നാടിനെ നടുക്കിയ ആ സംഭവം. ഒപ്പമുണ്ടായിരുന്ന സിപിഐ എം നേതാവ്‌ അബ്‌ദുല്‍ മജീദ്‌ രക്‌തസാക്ഷിയായി. രാഘവന്‌ മുതുകിലാണ്‌ കുത്തേറ്റത്‌. 1986ലെ കശുവണ്ടിത്തൊഴിലാളികളുടെ ഐതിഹാസികമായ ഡിഎ സമരത്തിലൂടെ ബി രാഘവൻ  തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി. അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന്‌ പൊലീസിന്റെ കൊടിയ മർദനമേറ്റു. കൊല്ലം എസ്‌എൻ കോളേജിൽ 1976ൽ ഇക്കണോമിക്‌സ്‌ ബിരുദ വിദ്യാർഥിയായിരുന്ന  ബി രാഘവൻ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു. അക്കാലത്ത്‌ കൊല്ലത്തെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനെ എസ്‌എഫ്‌‌ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകർക്കായി പൊലീസ്‌ നാട്ടിലാകെ വലവീശി. പാർടി നേതാക്കളുടെ നിർദേശത്തെ തുടർന്ന്‌‌‌ ബി രാഘവൻ ഒളിവിൽപ്പോയി‌. കൊട്ടാരക്കര ചക്കുവരയ്‌ക്കലിൽ സിപിഐ എം നേതാവ്‌ രവീന്ദ്രന്റെ (രവി ആശാൻ) വീട്ടിലായിരുന്നു ഒളിവുജീവിതം. തുടർന്ന്‌ പഠനം മുടങ്ങി. പിന്നീട്‌ കൊട്ടാരക്കര പ്രവർത്തന കേന്ദ്രമാക്കി സിപിഐ എമ്മിന്റെ  മുഴുവൻ സമയ പ്രവർത്തകനായി. കെഎസ്‌വൈഎഫ്‌ കൊട്ടാരക്കര താലൂക്ക്‌ കമ്മിറ്റി അംഗമായും സിപിഐ എം കൊട്ടാരക്കര, ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ സെക്രട്ടിയായി. എൻ ശ്രീധരൻ ആയിരുന്നു  ജില്ലാ സെക്രട്ടറി. സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു.   നെടുവത്തൂരിന്റെ 
പ്രിയപ്പെട്ട എംഎൽഎ 1987ൽ ആണ് ബി രാഘവൻ നെടുവത്തൂർ മണ്ഡലത്തിൽനിന്ന്‌ആദ്യമായി നിയമസഭയിലെത്തുന്നത്. കേരളകോൺഗ്രസ് ജെ സ്ഥാനാർഥി  കോട്ടക്കുഴി സുകുമാരനെ 15000 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടെങ്കിലും 2006ൽ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി മൂന്നാംതവണയും നിയമസഭാംഗമായി. Read on deshabhimani.com

Related News