ചിത്രങ്ങൾ പാടുന്നു ; ആശിഷിനായി സ്വാതിയുടെ പ്രണയഗീതം

മകൻ ആശിഷിന്റെ ചിത്രങ്ങൾ വീക്ഷിക്കുന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി


ന്യൂഡൽഹി ഏപ്രിലിൽ കോവിഡിന് ഇരയായ  മകൻ ആശിഷ്‌ പകർത്തിയ ചിത്രങ്ങൾക്ക് മുന്നിൽ വികാരഭരിതനായി  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാഴാഴ്‌ച ഡൽഹി ബിക്കാനീർ ഹൗസിലെ കലംകാർ ആർട്ട്‌ ഗാലറിയിൽ തുടങ്ങിയ പ്രദർശനത്തിൽ ചിത്രങ്ങൾ കാഴ്‌ചക്കാർക്ക്‌ വിശദീകരിച്ച്‌ കൊടുത്തത്‌ ആശിഷിന്റെ ഭാര്യ സ്വാതി ചാവ്‌ല. ആശിഷിന്റെ മുപ്പത്തിയാറാം ജന്മദിനത്തോടനുബന്ധിച്ചാണ്‌ ചിത്രപ്രദർശനമെന്ന് സ്വാതി പറഞ്ഞു.  പ്രദർശനം ആശിഷിന്റെ കലാസൃഷ്‌ടികളുടെ മുഖവുരമാത്രമാണന്നും ഇത്‌ അദ്ദേഹത്തിനുള്ള തന്റെ പ്രണയകാവ്യമാണെന്നും നിറകണ്ണുകളോടെ സ്വാതി പറഞ്ഞു. മുത്തച്ഛന്റെ 50 വർഷം പഴക്കമുള്ള കാമറയുമായി കുട്ടിക്കാലത്ത്‌ ചിത്രങ്ങളെടുത്തു തുടങ്ങിയതാണ് ആശിഷ്‌. വിദേശ രാജ്യങ്ങളിൽനിന്നടക്കം 2007–-21 കാലഘട്ടത്തിൽ പകർത്തിയ ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. പ്രദർശനം കാണാനെത്തിയ സീതാറാം യെച്ചൂരി ആശിഷിന്റെ ചിത്രങ്ങൾ വിങ്ങലോടെ കണ്ടുനിന്നു.  വികാരഭരിതമായ സന്ദർഭത്തിലൂടെ കടന്നുപോകുകയാണെന്നും  ചിത്രപ്രദർശനം മനസ്സിന്‌ ആശ്വാസം പകരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയെന്ന ആശയത്തിലൂന്നിയാണ്‌ കൂടുതലും ചിത്രങ്ങൾ. ന്യൂസ്‌ ലോൺഡ്രി വെബ് സൈറ്റിൽ അസിസ്‌റ്റന്റ്‌ എഡിറ്ററായിരിക്കെയാണ്‌ കാമറയെയും യാത്രകളെയും സ്‌നേഹിച്ച ബിക്കു എന്ന ആശിഷ്‌ അകാലത്തിൽ വിടപറഞ്ഞത്‌. 12 വരെയാണ്‌ പ്രദർശനം. Read on deshabhimani.com

Related News