ഗോത്രമുഖച്ഛായയില്‍ ഭരതമുനിയുടെ നായികമാര്‍



ന്യൂഡൽഹി ഭരതമുനിയുടെ നാട്യശാസ്‌ത്രത്തിലെ പ്രണയഭാവത്തിന് രാജസ്ഥാനിലെ ഭീൽ ഗോത്രവർഗ സ്‌ത്രീകളുടെ മുഖച്ഛായ പകർന്നുനൽകി പ്രശസ്‌ത ചിത്രകാരൻ എ രാമചന്ദ്രൻ. ഡൽഹി ഡിഫൻസ്‌ കോളനിയിലെ വധേര ആർട്ട് ഗാലറിയിൽ നടക്കുന്ന ‘സബാൾട്ടൺ അഷ്ടകന്യകാസ്’ പ്രദർശനത്തിലാണ്‌ രാമചന്ദ്രന്റെ സർഗഭാവനയുടെ ചേതോഹര സൃഷ്‌ടികൾ. പ്രദർശനം12ന് അവസാനിക്കും. കോവിഡ്‌ കാലത്ത്‌ സ്വയം സുരക്ഷിതനാകുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി മുതൽ വീട്ടിൽത്തന്നെ കഴിയുകയാണ്‌ അദ്ദേഹം. ഈ സമയത്താണ് 1980കളിൽ ഭീൽ ഗ്രാമങ്ങൾ സന്ദർശിച്ചപ്പോഴുള്ള ഓർമകളും അനുഭവങ്ങളും ചിത്രങ്ങളാക്കിയത്‌. ആറ്റിങ്ങൽ സ്വദേശിയായ എ രാമചന്ദ്രൻ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം 1957ലാണ് പശ്ചിമബംഗാളിൽ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിൽ പഠനത്തിനായി പോയത്. 1960കളുടെ  മധ്യംമുതൽ ഡൽഹിയിൽ സ്ഥിരതാമസമാക്കി. ജാമിയ മിലിയയിൽ അധ്യാപകനായിരുന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു എന്നിവർ പ്രദർശനം കണ്ടു. Read on deshabhimani.com

Related News