ആണവദുരന്ത സാധ്യത ; സപൊറീഷ്യ 
ഒഴിപ്പിച്ച്‌ റഷ്യ



കീവ്‌ ആണവദുരന്ത സാധ്യത ഉള്ളതിനാൽ ഉക്രയ്‌നിലെ സപൊറീഷ്യ നിലയത്തിന്‌ സമീപമുള്ളവരോട്‌ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട്‌ റഷ്യ. നിലയത്തിന്‌ സമീപത്തെ 18 കുടിയിരിപ്പ്‌ കേന്ദ്രങ്ങളിലുള്ളവരോട്‌ ഒഴിഞ്ഞുപോകാനാണ്‌ ആവശ്യപ്പെട്ടത്‌. ആയിരക്കണക്കിന്‌ കാറുകളിലായി ജനങ്ങൾ ഒഴിഞ്ഞുപോകാൻ അഞ്ചുമണിക്കൂറിലധികം സമയമെടുത്തതായാണ്‌ റിപ്പോർട്ട്‌. ഗുരുതരമായ ആണവദുരന്തം ഉണ്ടാകാൻ ഇടയുണ്ടെന്ന്‌ യുഎൻ ആണവ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. നിലയം നിലവിൽ പ്രവർത്തിക്കുന്നില്ലെങ്കിലും റിയാക്ടറുകളിൽ ആണവ ഇന്ധനം നിറച്ചിട്ടുള്ളതിനാൽ ചോർച്ചയ്ക്ക്‌ സാധ്യതയുണ്ട്‌. ജീവനക്കാർ നിലയത്തിൽ തുടരുന്നു. റഷ്യ അനാവശ്യ ഭീതി പരത്തുകയാണെന്ന്‌ ഉക്രയ്‌ൻ ആരോപിച്ചു. Read on deshabhimani.com

Related News