ചൈനീസ്‌ കപ്പൽ ലങ്കയിൽ ; 22 വരെ കപ്പൽ ഹംബൻതോട്ടയില്‍ തങ്ങും



കൊളംബോ ചൈനീസ്‌ കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത്‌ നങ്കൂരമിട്ടു. ചൊവ്വാഴ്‌ച രാവിലെയാണ്‌ ചൈനീസ്‌ കമ്പനിക്ക്‌ നടത്തിപ്പ്‌ അവകാശമുള്ള ഹംബൻതോട്ട തുറമുഖത്ത്‌ കപ്പലെത്തിയത്‌. ലങ്കയിലെ  ചൈനയുടെ അംബാസഡർ കി സെൻഹോങ്‌ കപ്പലിനെ സ്വീകരിച്ചു. ചൈനയുടെ ഗവേഷണക്കപ്പലിന്‌ 16 മുതൽ 22 വരെ ഹംബൻതോട്ടയിൽ തങ്ങാനാണ്‌ ചൈനീസ്‌ വിദേശമന്ത്രാലയം അനുമതി നൽകിയത്‌. കപ്പലിന്റെ സന്ദർശനത്തിൽ  അസ്വാഭാവികത ഇല്ലെന്നും 2014ലും ഇതേപോലെ കപ്പൽ എത്തിയിരുന്നെന്നും ശ്രീലങ്കൻ വിദേശമന്ത്രി എംയുഎം അലി സാബ്രി പറഞ്ഞു.  കപ്പലിന്റെ സന്ദർശനത്തിൽ ഇന്ത്യ ശ്രീലങ്കയെ എതിർപ്പ്‌ അറിയിച്ചിരുന്നു.   Read on deshabhimani.com

Related News