കലാപാഹ്വാനം: ട്രംപിന്റെ യൂടൂബ് ചാനലും പൂട്ടി



വാഷിങ്ടണ്‍ > കാപിറ്റോള്‍ കലാപത്തിന് ആഹ്വാനം ചെയ്ത ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തി യൂടുബ്. നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ വന്നതാണ് സസ്പെന്‍ഡ് ചെയ്യാനുള്ള കാരണമായി യൂടൂബ് പറയുന്നത്. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യൂടൂബ് പ്രതികരിച്ചു. ഈ കാലയളവില്‍ വിഡിയോകളോ ലൈവോ ഒന്നും ചാനലിലൂടെ ചെയ്യാനാകില്ല. ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. അതേസമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്രംപ് തയ്യാറാക്കുന്നു എന്നും വാര്‍ത്തയുണ്ട്. Read on deshabhimani.com

Related News