മൂന്നാംവട്ടവും 
ഷി ; പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരും



ബീജിങ്‌ ചൈനീസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഷി ജിൻപിങ്‌ തുടരും. വെള്ളിയാഴ്ച ചേർന്ന പാർലമെന്റ്‌ യോഗമാണ്‌ ഷിയെ മൂന്നാംവട്ടവും രാജ്യത്തിന്റെ പ്രസിഡന്റും കേന്ദ്ര സൈനിക കമീഷൻ മേധാവിയുമായി തെരഞ്ഞെടുത്തത്‌. അഞ്ചു വർഷംവീതം രണ്ടുവട്ടം അധികാരത്തിലിരുന്നാല്‍ സ്ഥാനമൊഴിയുന്നതാണ്‌ കീഴ്‌വഴക്കം. ഒക്ടോബറിൽ സിപിസി പാർടി കോൺഗ്രസ്‌ അദ്ദേഹത്തെ മുന്നാമതും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. അറുപത്തൊമ്പതുകാരനായ ഷിക്ക്‌ തുടർച്ച അനുവദിക്കണമെന്ന ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ശുപാർശ പാർലമെന്റും അംഗീകരിച്ചു.  പദവിയിൽ രണ്ടുവട്ടമെന്ന കർശനനയത്തിൽ  മൗ സേ ദൊങ്ങിനുശേഷം ഇളവ്‌ ലഭിച്ച ആദ്യ നേതാവാണ്‌ ഷി. 2018ൽ പ്രസിഡന്റ്‌ പദവിയിൽ തുടർച്ച അനുവദിക്കുന്ന  ഭരണഘടന ഭേദഗതി പാസക്കിയിരുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്ത ഷി, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ കർശനമായി പാലിക്കുമെന്ന്‌ പ്രഖ്യാപിച്ചു. Read on deshabhimani.com

Related News