ഏഷ്യ പസഫിക്കിനെ ശീതയുദ്ധത്തിലേക്ക് എത്തിക്കരുത്: ഷി

videograbbed image


വെല്ലിങ്ടൺ ഏഷ്യ----–പസഫിക് മേഖലയിലെ സംഘർഷങ്ങൾ വിരല്‍ചൂണ്ടുന്നത് വീണ്ടും ശീതയുദ്ധകാലത്തേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകളിലേക്കാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഏഷ്യ----–പസഫിക് ഇക്കണോമിക് സഹകരണ ഫോറത്തിന്റെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷി  മുന്നറിയിപ്പ് നൽകിയത്.  മേഖലയിൽ സ്ഥിതി ആശാവഹമല്ല. സമാന പ്രത്യശാസ്ത്ര കാഴ്ചപ്പാടുള്ളവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ശീതയുദ്ധത്തിലേക്ക് പോകാൻ മേഖലയെ അനുവദിക്കരുതെന്നും മുന്‍കൂട്ടി റെക്കോഡ്‌ ചെയ്ത വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വിതരണശൃംഖലകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതും വ്യാപാരവും നിക്ഷേപവും ഉദാരമാക്കുന്നതും തുടരുന്നെന്ന് മേഖല ഉറപ്പാക്കണമെന്ന് ഷി പറഞ്ഞു. സാമ്പത്തികവികസനത്തിന് പ്രേരണ നൽകുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ചൈന ഉറച്ചുനിൽക്കും. കോവിഡ് പ്രതിസന്ധി ആഗോള സമ്പദ്ഘടനയുടെ വീണ്ടെടുക്കലിന് തടസ്സമായി തുടരുന്ന ഈ ഘട്ടത്തില്‍ അതിന്റെ നിഴലിൽനിന്ന് എത്രയുംവേഗം പുറത്തുവരാനുള്ള എല്ലാ ശ്രമവും നടത്തുക എന്നതാണ് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യ----–പസഫിക് മേഖലയില്‍ സൈനിക സഹകരണം ശക്തമാക്കുമെന്ന് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ആഴ്ചകള്‍ക്കുമുമ്പ്‌ പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിനു കീഴില്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്ട്രേലിയയെ ബ്രിട്ടനും അമേരിക്കയും പിന്തുണയ്‌ക്കുന്ന കരാറിനെ ചൈന വിമര്‍*ശിച്ചു.               Read on deshabhimani.com

Related News