‘ഭൂമിയിലെ ഏകാന്ത മനുഷ്യൻ’ യാത്രയായി



റിയോ ഡി ജനീറോ> ‘ഭൂമിയിലെ ഏകാന്ത മനുഷ്യൻ’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ബ്രസീലിലെ തദ്ദേശീയ ഗോത്രവിഭാഗത്തിൽ അവശേഷിച്ചിരുന്ന ഏക മനുഷ്യൻ മരിച്ചതായി റിപ്പോർട്ട്‌. ബൊളീവിയയുടെ അതിർത്തിയോട് ചേർന്നുള്ള റൊൺഡോണിയ സംസ്ഥാനത്തെ വനമേഖലയിലായിരുന്നു താമസം. 23ന് വനത്തിൽ മൃതദേഹം കണ്ടെത്തി. ജനങ്ങളുമായി സമ്പർക്കമില്ലാതെ വനത്തിൽ ഒറ്റപ്പെട്ട്‌ കഴിഞ്ഞിരുന്ന പ്രത്യേക ഗോത്രവിഭാഗത്തിലുണ്ടായിരുന്ന ആറുപേർ 1995-ൽ കൊല്ലപ്പെട്ടു. ഈ സംഘത്തിലെ അവശേഷിച്ച, ഏകദേശം 60 വയസ്സുള്ളയാളാണ്  ഇപ്പോൾ മരിച്ചത്‌. ഖനി മാഫിയയുടെയും മരംകൊള്ളക്കാരുടെയും കുടിയേറ്റക്കാരുടെയും ഭീഷണിയിലാണ്‌ ബ്രസീലിലെ തദ്ദേശീയ ഗോത്രവിഭാഗങ്ങൾ.   Read on deshabhimani.com

Related News