രണ്ടാം ലോകയുദ്ധകാലത്ത്‌ മുങ്ങിയ കപ്പൽ കണ്ടെത്തി



സിഡ്‌നി> രണ്ടാം ലോകയുദ്ധകാലത്ത്‌ സഖ്യകക്ഷികളുടെ യുദ്ധത്തടവുകാരെയുംകൊണ്ടുള്ള യാത്രയ്‌ക്കിടയിൽ മുങ്ങിയ ജപ്പാന്റെ കപ്പൽ കണ്ടെത്തിയെന്ന്‌ പര്യവേക്ഷകരുടെ സംഘം. ദക്ഷിണ ചൈനാ കടലിലെ ലുസോൺ ദ്വീപിനു സമീപം ഇൻ ബിൽഡ്‌ സോണാർ ഉപയോഗിച്ച്‌ സ്വയം പ്രവർത്തിക്കുന്ന അന്തർവാഹിനി ഉപയോഗിച്ച്‌ 12 ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിലാണ്‌ കപ്പൽ കണ്ടെത്തിയത്‌. സമുദ്രയുദ്ധത്തിൽ ഓസ്‌ട്രേലിയക്ക്‌ ഏറ്റവും കൂടുതൽ ആൾനഷ്ടമുണ്ടാക്കിയ ഈ സംഭവത്തിൽ 1080 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങളോടുള്ള ബഹുമാനാർഥം കപ്പലിലുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യില്ലെന്ന്‌ പര്യവേക്ഷകരുടെ സംഘം അറിയിച്ചു. Read on deshabhimani.com

Related News