9/11 ആക്രമണത്തിന്റെ 
ഇരുപത്തിയൊന്നാം വാര്‍ഷികം ; അനുസ്മരണം നടത്തി



ന്യൂയോര്‍ക്ക് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ  ഇരുപത്തിയൊന്നാം വാര്‍ഷിക അനുസ്മരണം നടത്തി. ആക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്‍സില്‍വാനിയ, പെന്റ​ഗണ്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നേതാക്കളും പങ്കെടുത്തു. സെപ്തംബര്‍ 11 ദേശീയ സ്മാരകത്തിലെ ചടങ്ങില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും ഭര്‍ത്താവ് ഡ​ഗ്ലസ് എംഹോഫും പങ്കെടുത്തു. പ്രസിഡന്റ് ജോ ബൈഡന്‍ പെന്റ​ഗണിലും അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ പെന്‍സില്‍വാനിയയിലെ ചടങ്ങിലും പങ്കെടുത്തു. 2001 സെപ്തംബര്‍ 11നാണ് അല്‍ഖായ്ദ ഭീകരര്‍ റാഞ്ചിയെടുത്ത വിമാനങ്ങള്‍ ഉപയോ​ഗിച്ച് ആക്രമണം നടത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മൂവായിരത്തോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. Read on deshabhimani.com

Related News