ജര്‍മനിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്



ജനീവ> കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മനിയിലും സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. നേരത്തെ ബെല്‍ജിയത്തിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.  ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു. യാത്രക്കാരന്‍ നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി. പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കല്‍, വാക്സിനേഷന്റെ വേഗം വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്. ഒമിക്രോണ്‍ വകഭേദം യൂറോപ്പിലുമെത്തിയതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അറിയിച്ചു   Read on deshabhimani.com

Related News