ചൈനയോട്‌ കോവിഡ്‌ വിവരങ്ങൾ തേടി ഡബ്ല്യുഎച്ച്‌ഒ



ജനീവ> കോവിഡ്‌ വ്യാപനത്തിന്റെ സൂക്ഷ്‌മവിവരങ്ങൾ ചൈനയോട്‌ ആരാഞ്ഞ്‌ ലോകാരോഗ്യ സംഘടന. ആശുപത്രിയിലുള്ളവരുടെ എണ്ണം, മരണം, വാക്‌സിനേഷൻ വിവരങ്ങൾ, രോഗാണുവിന്റെ ജനിതക ശ്രേണീകരണ റിപ്പോർട്ട്‌ തുടങ്ങിയ വിവരങ്ങളാണ്‌ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ മാസം കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകിയതിനു ശേഷമാണ്‌ ചൈനയിൽ കോവിഡ്‌ വ്യാപനം രൂക്ഷമായത്‌. അതേസമയം, ചൈനയിൽനിന്നുള്ള യാത്രക്കാർക്ക്‌ നിയന്ത്രണം ഏർപ്പെടുത്താനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനത്തിൽ ചൈനീസ്‌ വിദേശമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉൾപ്പെടെ നിർബന്ധമാക്കുന്ന രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്‌ ചൈനയിലും സമാന മാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ്‌ തീരുമാനം. Read on deshabhimani.com

Related News