"കോവിഡ് സുനാമിയില്‍ ആരോ​ഗ്യസംവിധാനം തകരും' : ലോകാരോ​ഗ്യ സംഘടന



ബർലിൻ > ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളെ തുടർന്നുണ്ടാകുന്ന കോവിഡ് "സുനാമി' ആ​ഗോളതലത്തിൽ ആരോ​ഗ്യസംവിധാനത്തെ തകർക്കുമെന്ന് ലോകാരോ​ഗ്യ സംഘടന.  ഒരേസമയം വ്യാപിക്കുന്ന ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണി ആണെന്നും ഇത് ആശുപത്രിയിൽ പ്രവേശനവും കോവിഡ് മരണവും വർധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു. ലോകാരോ​ഗ്യ സംഘടനയുടെ  പ്രതിവാര റിപ്പോര്‍ട്ടിൽ കഴിഞ്ഞ ആഴ്ച ലോകത്താകെ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിതരുടെ എണ്ണത്തില്‍ 11 ശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ അമേരിക്കയിലാണ്‌. ഡിസംബർ 20- മുതല്‍ 26വരെ ലോകമെമ്പാടും ഏകദേശം 49.9 ലക്ഷം പുതിയ കേസ്‌ റിപ്പോർട്ട് ചെയ്‌തു. പകുതിയിലധികം യൂറോപ്പിലാണ് - 28.4 ലക്ഷം. അമേരിക്കയിലെ പുതിയ കേസുകൾ 39 ശതമാനം വർധിച്ച് ഏകദേശം 14.8 ലക്ഷത്തിലെത്തി. ആഫ്രിക്കയിൽ പുതിയ കേസുകൾ ഏഴു ശതമാനം ഉയർന്ന് 2,75,000 ആയി. Read on deshabhimani.com

Related News