കോവിഡ്‌ അടിയന്തരാവസ്ഥ അടുത്ത വർഷം പിൻവലിച്ചേക്കും



ജനീവ> കോവിഡും എംപോക്‌സും ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌ അടുത്ത വർഷം പിൻവലിക്കാനായേക്കുമെന്ന്‌ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന അടുത്ത ജനുവരിയിൽ യോഗം ചേർന്ന്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്‌ ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ്‌ അദാനോം ഗബ്രിയേസസ്‌ പറഞ്ഞു. പ്രതിവാര കോവിഡ് മരണസംഖ്യ ഇപ്പോൾ ഒരു വർഷംമുമ്പുള്ളതിന്റെ അഞ്ചിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും അപകടസൂചന പൂർണമായി അകന്നിട്ടില്ല. ലോകത്ത്‌ 30 ശതമാനം പേർക്ക്‌ ഇപ്പോഴും ഒരുഡോസ്‌  വാക്‌സിൻപോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News