ബൂസ്റ്റർ ഡോസ്‌ പരിഹാരമല്ല : ലോകാരോഗ്യ സംഘടന



ജനീവ ധനികരാഷ്ട്രങ്ങൾ ജനങ്ങൾക്ക്‌ വാക്‌സിൻ ബൂസ്റ്റർ ഡോസുകൾ നൽകുന്നത്‌ കോവിഡ്‌ പരിഹരിക്കുകയല്ല, നീട്ടിക്കൊണ്ടു പോവുകയാണ്‌ ചെയ്യുകയെന്ന്‌ ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ മുന്നറിയിപ്പ്‌ നൽകി. ലോകജനതയുടെ 40 ശതമാനത്തിന്‌ എത്രയും പെട്ടെന്നും 70 ശതമാനത്തിന്‌ അടുത്ത വർഷം പാതിയോടെയും വാക്‌സിൻ എത്തിക്കാനായാലേ മഹാമാരിയെ പിടിച്ചുകെട്ടാനാകൂ. കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിലാവുകയും മരിക്കുകയും ചെയ്യുന്നവരിൽ ഭൂരിഭാഗവും വാക്‌സിൻ എടുക്കാത്തവരാണ്‌. ആഗോള വാക്‌സിൻ വിതരണത്തിലെ അസമത്വം എത്രയുംവേഗം പരിഹരിക്കണം. എല്ലാ രാജ്യങ്ങളിലെയും 40 ശതമാനം പേർക്ക്‌ വാക്‌സിൻ നൽകാൻ ആവശ്യമായത്ര ഡോസുകൾ ഇതുവരെ ആകെ കുത്തിവച്ചു. ചില രാജ്യങ്ങൾ വാക്‌സിൻ കൈയടക്കിവച്ചപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഒരു ഡോസ്‌ വാക്‌സിൻപോലും ലഭിക്കാത്തവർ ഇനിയും അനവധി.  ഭൂരിപക്ഷം പൗരർക്കും വാക്‌സിൻ എത്തിച്ചുകഴിഞ്ഞ രാഷ്ട്രങ്ങൾ വാക്‌സിൻ ലഭിക്കാത്തവർക്ക്‌ അവ ലഭ്യമാക്കാൻ സഹായിക്കണം. ബൂസ്റ്റർ നൽകി ഒരു രാജ്യത്തിനുമാത്രമായി കോവിഡിൽനിന്ന്‌ രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News