വന്യജീവി ചന്തകൾ പൂട്ടേണ്ടതില്ല : ഡബ്ല്യൂഎച്ച്‌ഒ



ലണ്ടൻ വന്യജീവികളെ വിൽക്കുന്ന ചന്തകൾ അടച്ചുപൂട്ടേണ്ടയെന്ന്‌ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്‌ഒ). ചൈനയിലെ വുഹാനിൽ വന്യജീവികളെയും വിൽക്കുന്ന ചന്തയിൽ നിന്നാണ്‌ കോവിഡ്‌ പരന്നതെന്ന ധാരണയിൽ ഇത്തരം ചന്തകൾ പൂട്ടണമെന്ന പ്രചരണത്തിനിടെയാണ്‌ ഡബ്ല്യൂഎച്ച്‌ഒ നിലപാട്‌ വ്യക്തമാക്കിയത്‌. വുഹാൻ ചന്തയിലെ വന്യജീവികളിൽ നിന്നാണ്‌ രോഗം പരന്നതെന്നതിന്‌ ഇപ്പോഴും ശാസ്‌ത്രീയ തെളിവില്ല. പൂച്ച, നായ, കടുവ തുടങ്ങിയവയിലും രോഗം കണ്ടെത്തിയിട്ടുണ്ട്‌ . ‘കോടിക്കണക്കിനാളുകളുടെ ഉപജീവന മാർഗമാണ്‌ ഇത്തരം ചന്തകൾ. ഇവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനാണ്‌ അധികൃതർ ശ്രമിക്കേണ്ടത്‌’ –- ഡബ്ല്യൂഎച്ച്‌ഒയുടെ ഭക്ഷ്യ സുരക്ഷാ–- മൃഗാരോഗ്യ വിദഗ്ധൻ പീറ്റർ പെൻ എംബരാക്ക്‌ പറഞ്ഞു.   Read on deshabhimani.com

Related News