ഓസ്‌ട്രേലിയൻ തീരത്തടിഞ്ഞ്‌ 230 തിമിംഗിലങ്ങൾ



ഹൊബാർട്ട്‌ ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ തീരത്ത്‌ കരയ്ക്കടിഞ്ഞ്‌ 230 തിമിംഗിലങ്ങൾ. മക്വാരി തുറമുഖത്തെ ഓഷ്യൻ ബീച്ചിലാണ്‌ പൈലറ്റ്‌ തിമിംഗിലങ്ങൾ അടിഞ്ഞത്‌. പകുതിയും ചത്തു. അവശേഷിക്കുന്നവയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായി ടാസ്മാനിയ പരിസ്ഥിതിവകുപ്പ്‌ അറിയിച്ചു. 2020 സെപ്തംബറില്‍ 470 പൈലറ്റ്‌ തിമിംഗിലങ്ങൾ തീരത്തടിഞ്ഞിരുന്നു. തിമിംഗിലങ്ങൾ അടിഞ്ഞത്‌ പാരിസ്ഥിതിക പ്രശ്‌നങ്ങളാലാണോ എന്ന പരിശോധന നടക്കുന്നു. ടാസ്മാനിയയിലെ കിങ്‌ ഐലൻഡിൽ കഴിഞ്ഞ ദിവസം 14 സ്പേം തിമിംഗിലങ്ങള്‍ കരയ്ക്കടിഞ്ഞിരുന്നു. Read on deshabhimani.com

Related News