സമാധാന സന്ദേശം വായിക്കണമെന്ന 
സെലൻസ്‌കിയുടെ അഭ്യർഥന തള്ളി ഫിഫ



ദോഹ ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരവേദിയിൽ തന്റെ യുദ്ധവിരുദ്ധ സന്ദേശം അറിയിക്കണമെന്ന ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കിയുടെ അഭ്യർഥന ഫിഫ തള്ളി. ലോക സമാധാനവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം കാണിക്കണമെന്ന  അഭ്യർഥനയാണ് ഫിഫ നിരസിച്ചത്. രാഷ്ട്രീയ മാനങ്ങളുള്ള സന്ദേശങ്ങൾ ലോകകപ്പ് വേദികളിൽ വേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണ് സെലൻസ്കിയുടെ സന്ദേശം ഒഴിവാക്കിയതെന്ന് ഫിഫ വ്യക്തമാക്കി.   അതേസമയം, കീവിലെ പാർപ്പിട സമുച്ചയത്തിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്‌. തെക്കൻ ഉക്രയ്‌ൻ നഗരമായ മികൊലെയ്‌വിൽ ഉക്രയ്‌ൻ സേന ഒരുക്കിയ ക്രിസ്‌മസ്‌ ട്രീ ശ്രദ്ധേയമായി. സൈനികർ ഉപയോഗിക്കുന്ന നെറ്റ്‌ ഉപയോഗിച്ചാണ്‌ ട്രീ ഒരുക്കിയത്‌. Read on deshabhimani.com

Related News