ആദ്യഘട്ട വാക്‌സിൻ പരീക്ഷണം വിജയമെന്ന്‌ ചൈന; ഉറ്റുനോക്കി ലോകരാജ്യങ്ങൾ



‌ബീജിങ്‌ > ചൈനയിൽ കോവിഡ്‌ പ്രതിരോധത്തിനുള്ള ആദ്യഘട്ട വാക്‌സിൻ പരീക്ഷണം വിജയമെന്ന്‌ ശാസ്‌ത്രജ്ഞർ. ശാസ്‌ത്ര ആനുകാലികമായ ‘ദി ലാൻസെറ്റ്‌’ആണ്‌‌ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്‌. 108 പേരിൽ നടത്തിയ പരീക്ഷണത്തിൽ, രോഗപ്രതിരോധ വ്യൂഹത്തിന്റെ ടി–-സെല്ലുകൾക്ക്‌ കോവിഡിനെ  നിർജീവമാക്കുന്ന ആന്റിബോഡി ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞെന്നാണ്‌ കണ്ടെത്തിയത്‌. ‘അഡിനോവൈറസ്‌ ടൈപ്പ്‌ 5 വെക്‌ടേർഡ്‌ കോവിഡ്‌ 19’ (അഡ്‌5എൻകോവ്)‌ എന്ന വാക്‌സിനാണ്‌ ‌ ആരോഗ്യവാന്മാരായ മനുഷ്യരിൽ ഒറ്റത്തവണ പരീഷണം നടത്തിയത്‌‌. രോഗപ്രതിരോധശേഷി വർധിപ്പിച്ചതുകൊണ്ടുമാത്രം വാക്‌സിൻ കോവിഡിനെ പ്രതിരോധിക്കുമെന്ന്‌ അർഥമില്ലെന്നും ഇതുസംബന്ധിച്ച്‌ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ബീജിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോടെക്‌നോളജിയിലെ ഗവേഷകൻ വെയി ചെൻ പറഞ്ഞു.  ആറുമാസത്തിനുള്ളിൽ പരീക്ഷണത്തിന്റെ വിശദമായ ഫലം അവലോകനം ചെയ്യും‌. മരുന്നു പരീക്ഷിച്ചവരിലാർക്കും പാർശ്വഫലങ്ങളുണ്ടായില്ല. Read on deshabhimani.com

Related News