അമേരിക്കന്‍ സ്വാതന്ത്ര്യദിന പരേഡില്‍ 
വെടിവയ്പില്‍ ആറുമരണം



ചിക്കാ​ഗോ അമേരിക്കയുടെ 246–-ാം സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടെ നടന്ന വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ​ഗുരുതര പരിക്കേറ്റ 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റുണ്ടെന്നാണ് അനൗദ്യോ​ഗിക വിവരം. ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് നേരെ തിങ്കൾ പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് ​ഗ്രൗണ്ടിന് സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് അജ്ഞാതൻ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെയും പരേഡ് നിർത്തിവച്ചു. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി. Read on deshabhimani.com

Related News