ഇന്ത്യൻ വംശജ യുഎസ് ഉന്നത കോടതി ജഡ്‌ജി



വാഷിങ്ടൺ> ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിക്ക് (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. സാൻഫ്രാൻസിസ്കോയിലെ അപ്പീൽസ് ഫോർ ദ നയൻന്ത് സർക്യൂട്ട് കോടതിയിലാണ് നിയമനം. രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് യുഎസ് സെനറ്റ് അംഗീകരിച്ചത്. അരിസോന സ്കൂൾ ഓഫ് ലോയിൽനിന്ന് 2000ൽ ബിരുദവും അരിസോന സർവകലാശാലയിൽനിന്ന് 2005ൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. Read on deshabhimani.com

Related News